ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

രാജേഷ് ഉപ്പളപതിയെ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ച് നൈകാ

മുംബൈ: മികച്ച ഇൻ-ക്ലാസ് കൺസ്യൂമർ ടെക്‌നോളജി പ്ലാറ്റ്‌ഫോം എന്ന നിലയിലുള്ള കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി രാജേഷ് ഉപ്പളപതിയെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (സിടിഒ) നിയമിച്ചതായി ഇ-കൊമേഴ്‌സ് കമ്പനിയായ നൈകാ അറിയിച്ചു.

വലിയ ഓർഗനൈസേഷനുകൾക്കും സ്റ്റാർട്ടപ്പുകൾക്കുമായി ലോകോത്തര ഉൽപ്പന്നങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, സേവനങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ രണ്ട് പതിറ്റാണ്ടിലേറെയായുള്ള പരിചയമുണ്ട് ഉപ്പളപതിക്ക്. കൂടാതെ നൈകയിൽ ചേരുന്നതിന് മുൻപ് അദ്ദേഹം ഇൻടുഇറ്റിന്റെ പ്രോഡക്‌ട് എഞ്ചിനീയറിംഗ് വൈസ് പ്രസിഡൻറായിരുന്നു.

ഉപ്പളപതി 20 വർഷത്തോളം ആമസോണിൽ വിവിധ ചുമതലകൾ വഹിച്ചു. അവിടെ കമ്പനിയുടെ പ്ലാറ്റ്‌ഫോമുകൾ വേഗത്തിലും മികച്ചതുമാക്കാനുള്ള ആമസോണിന്റെ ശ്രമങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. ലോകോത്തര ഉൽപന്നങ്ങളും പ്ലാറ്റ്‌ഫോമുകളും വിതരണം ചെയ്യുന്നതിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുമായാണ് ഉപ്പളപതി കമ്പനിയിലേക്ക് പ്രവേശിക്കുന്നതെന്ന് നൈകാ സിഇഒ ഫാൽഗുനി നായർ പറഞ്ഞു.

കമ്പനിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ 6.10 ശതമാനം ഇടിഞ്ഞ് 982 രൂപയിലെത്തി.

X
Top