മുംബൈ: ആങ്കര്‍ നിക്ഷേപകരുടെ ലോക്ക് ഇന്‍ കാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ നൈക പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വര്‍ ഓഹരിവിപണിയില്‍ തിരിച്ചടി നേരിട്ടു. 3 ശതമാനത്തോളം ഇടിവ് നേരിട്ട സ്റ്റോക്ക് ഐപിഒ വിലയായ 1125 രൂപയ്ക്ക് താഴെയെത്തുകയായിരുന്നു. 1113 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്.
കഴിഞ്ഞ ഒരു മാസത്തില്‍ 11 ശതമാനത്തിന്റെ ഇടിവാണ് സ്‌റ്റോക്ക് നേരിട്ടത്. നവംബര്‍ 10 നാണ് പ്രീ ഐപിഒ ലോക്ക് ഇന്‍ കാലാവധി അവസാനിക്കുന്നത്. ജെഎം ഫിനാന്‍ഷ്യല്‍ പറയുന്നതനുസരിച്ച് 31.9 കോടി ഓഹരികളുടെ 67 ശതമാനം എക്‌സ്പയറി ദിവസം ഓഫ് ലോഡ് ചെയ്യപ്പെടും.
സ്റ്റെഡ്വ്യൂ ക്യാപിറ്റല്‍ മൗറീഷ്യസ് ലിമിറ്റഡ്, ടിപിജി ഗ്രോത്ത് IV എസ്എഫ്. ലിമിറ്റഡ്, ലൈറ്റ്ഹൗസ് ഇന്ത്യ ഫണ്ട് III, ഹരീന്ദര്‍പാല്‍ സിംഗ് ബംഗ, നരോതം സെഖ്സാരിയ, സുനില്‍ കാന്ത് മുഞ്ജല്‍ തുടങ്ങിയ എച്ച്എന്‍ഐകളും നിക്ഷേപ സ്ഥാപനങ്ങളും ഓഹരി വില്‍ക്കാന്‍ അര്‍ഹത നേടുന്നതോടെയാണിത്. സൊമാട്ടോയ്ക്ക് സംഭവിച്ചത് ആവര്‍ത്തിച്ചാല്‍ വിലയിടിവ് കൂടുതല്‍ രൂക്ഷമാകുമെന്നും ബ്രോക്കറേജ് പറയുന്നു. ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ ഓഹരികള്‍ ജൂലൈ 25 ന് 13 ശതമാനത്തിലധികം ഇടിവ് നേരിട്ടിരുന്നു.
അതേസമയം 1780 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനും ജെഎം ഫിനാന്‍ഷ്യല്‍സ് നിര്‍ദ്ദേശിച്ചു. എതിരാളികളുമായി തട്ടിച്ചുനോക്കുമ്പോള്‍ നിലവില്‍ ശക്തമായ വല്വേഷനാണ് സ്‌റ്റോക്കിനുള്ളതെന്ന് അവര്‍ പറയുന്നു. ഫാഷന്‍, ഇ-ബി 2 ബി വിഭാഗങ്ങളില്‍ നിക്ഷേപിക്കാനും കമ്പനി ഒരുങ്ങുകയാണ്.
1250 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഹോള്‍ഡ് ചെയ്യാന്‍ ഐസിഐസിഐ സെക്യൂരിറ്റീസും ഉപദേശിക്കുന്നു.വരുമാനം, ലാഭം എന്നിവ 2022-24 ല്‍ 42 ശതമാനം/90 ശതമാനം സിഎജിആറില്‍ വര്‍ധിക്കുമെന്ന് ബ്രോക്കറേജ് അനുമാനിച്ചു. ബംപര്‍ അരങ്ങേറ്റമായിരുന്നു 2021 നവംബര്‍ 10 ന് നൈക്കയുടേത്.
79 ശതമാനം പ്രീമിയത്തിലായിരുന്നു ലിസ്റ്റിംഗ്.