2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി മാറ്റി, നേട്ടം കുറിച്ച് നൈക്ക ഓഹരി

മുംബൈ: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി നവംബര്‍ 3 ല്‍ നിന്നും നവംബര്‍ 11 ലേയ്ക്ക് മാറ്റിയതിനെ തുടര്‍ന്ന് നൈക്ക പാരന്റിംഗ് കമ്പനി എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കി. 20 ശതമാനം ഉയര്‍ന്ന് 1180.25 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 5:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു ഓഹരി കൈവശമുള്ളവര്‍ക്ക് 5 ബോണസ് ഓഹരികള്‍ ലഭ്യമാകും. ആങ്കര്‍ നിക്ഷേപകരുടെ ലോക്ക് ഇന്‍ കാലാവധി അവസാനിക്കുന്നതിനാല്‍ കനത്ത തിരിച്ചടിയാണ് എഫ്എസ്എന്‍ ഓഹരി നേരിട്ടത്. കഴിഞ്ഞ 6 മാസത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്റ്റോക്ക് റെക്കോര്‍ഡ് ഉയരമായ 2573.70 രൂപയില്‍ നിന്നും 975 ലേയ്ക്ക് കൂപ്പുകുത്തി.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ, 1365 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിസ്‌ക്ക് റിവാര്‍ഡ് അനുകൂലമാണെന്നും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ നേട്ടം കൊയ്യാമെന്നും സ്റ്റോക്കിനെക്കുറിച്ചുള്ള കുറിപ്പില്‍ അവര്‍ പറഞ്ഞു.

2012 ല്‍ രൂപം കൊണ്ട എഫ്എസ്എന്‍ 64256.75 കോടി വിപണി മൂല്യമുള്ള സ്മോള്‍ക്യാപ്പ് കമ്പനിയാണ്. ഇ കൊമേഴ്സ് പ്രവര്‍ത്തനത്തിലൂടെയാണ് വരുമാനം. പ്രമുഖ ബ്രാന്‍ഡായ നൈക്ക ഫാഷന്‍ ഇവരുടേതാണ്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 1156.78 കോടി രൂപ വരുമാനം നേടി.

മുന്‍ പാദത്തേക്കാള്‍ 17.50 ശതമാനം കൂടുതല്‍. 5.69 കോടി രൂപയാണ് നികുതി കഴിച്ചുള്ള ലാഭം. 54.21 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 6.54 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 2.96 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top