ന്യൂഡല്‍ഹി: ഒക്ടോബറില് ഇന്ത്യയുടെ ആഭ്യന്തര വിമാന ഗതാഗതം മുന്‍വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 27 ശതമാനം ഉയര്‍ന്നു. 114.07 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞമാസം വിമാനമാര്‍ഗം സഞ്ചരിച്ചത്. മുന്‍മാസമായ സെപ്തംബറിനെ അപേക്ഷിച്ച് 10.2 ശതമാനമാണ് വര്‍ധന.
103.55 ലക്ഷം യാത്രക്കാരായിരുന്നു സെപ്തംബറില്‍ വിമാന യാത്ര തെരഞ്ഞെടുത്തത്. 2022 ജനുവരി -ഒക്ടോബറില്‍ 988.31 ലക്ഷമാണ് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം. തൊട്ടുമുന്‍വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 620.06 ലക്ഷം പേര്‍ കൂടുതല്‍.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കനുസരിച്ച് 59 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. അതേസമയം കോവിഡിന് മുന്‍പുള്ള കാലത്തെ അപേക്ഷിച്ച് എയര്‍ ട്രാഫിക് കുറവാണ്. ഒക്ടോബര്‍ 2019 ല്‍ 123.16 ലക്ഷം പേര്‍ യാത്ര ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ വിപണി വിഹിതം ഇടിയുന്നതിനും ഒക്ടോബര്‍ സാക്ഷിയായി. ഒക്ടോബറില്‍ 64.71 ലക്ഷം യാത്രക്കാരെയാണ് കാരിയര്‍ വഹിച്ചത്. സെപ്തംബറില്‍ നിന്നും 100 ബേസിസ് പോയിന്റ് കുറഞ്ഞ് വിപണി വിഹിതം 56.7 ശതമാനമായി.
ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിച്ചതും ഇന്‍ഡിഗോയെയാണ്. 9.2 ശതമാനം വിഹിതവുമായി വിസ്താര രണ്ടാം സ്ഥാനത്തെത്തി. യാത്രക്കാരുടെ എണ്ണം 10.49 ലക്ഷം.
എയര്‍ലൈന്റെ വിപണി വിഹിതം സെപ്തംബറില്‍ 9.7 ശതമാനമായിരുന്നു. ഗോഫസ്റ്റിന്റെ വിപണി വിഹിതം സെപ്തംബറിലെ 7.9 ശതമാനത്തില്‍ നിന്നും 7 ശതമാനമായാണ് കുറഞ്ഞത്. യാത്രക്കാരുടെ എണ്ണം 8.02 ലക്ഷം.
10.38 ലക്ഷം യാത്രക്കാരെ വഹിച്ച എയര്‍ ഇന്ത്യയുടെ വിപണി വിഹിതം 9.2 ശതമാനത്തില്‍ നിന്നും 9.1 ശതമാനമായാണ് കുറഞ്ഞത്. 5.9 ശതമാനത്തില്‍ നിന്നും വിപണി വിഹിതം 7.6 ശതമാനമാക്കിയ എയര്‍ ഏഷ്യ യാത്രക്കാരുടെ എണ്ണത്തില്‍ നാലാമതായി. സ്‌പൈസ് ജെറ്റ് 7.3 ശതമാനം വിപണി വിഹിതവുമായി അഞ്ചാമതാണുള്ളത്.
ഏറ്റവും പുതിയ വിമാനക്കമ്പനിയായ അകാശ എയര്‍ അതിന്റെ പാസഞ്ചര്‍ ലോഡ് ഫാക്ടറില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബറിലെ 81.2 ശതമാനത്തില്‍ നിന്ന് അതിന്റെ മൂന്നാം മാസമായ ഒക്ടോബറില്‍ 77.5 ശതമാനമായി ലോഡ് ഫാക്ടര്‍ കുറയുകയായിരുന്നു. ഒക്ടോബറില്‍ 1.61 ലക്ഷം യാത്രക്കാരെ വഹിച്ച എയര്‍ലൈന്‍ 1.4 ശതമാനം വിപണി വിഹിതം നേടി.
സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, ഗോ ഫസ്റ്റ്, എയര്‍ ഇന്ത്യ, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുടെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ അല്ലെങ്കില്‍ ഒക്യുപെന്‍സി നിരക്ക് യഥാക്രമം 88.1 ശതമാനം, 82.1 ശതമാനം, 85.5 ശതമാനം, 86.7 ശതമാനം, 82.7 ശതമാനം, 84.2 ശതമാനം എന്നിങ്ങനെയാണ്.396 പരാതികളാണ് ലഭിച്ചത്. എയര്‍ ഇന്ത്,യ നാല് മെട്രോ വിമാനത്താവളങ്ങളായ ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി 90.8 ശതമാനം ഓണ്‍ടൈം പെര്‍ഫോമന്‍സ് നേടി.
വിസ്താരയും എയര്‍ ഏഷ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുളളത്.