2035-ഓടെ ​രാ​ജ്യ​ത്തെ വൈ​ദ്യു​തിയുടെ ഭൂരിഭാഗവും ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

കടലിൽ കാറ്റാടി സ്ഥാപിച്ച് വൈദ്യുതി: പഠനത്തിന് കെഎസ്ഇബി ചെയർമാൻ ജർമനിയിൽ

തിരുവനന്തപുരം: തീരത്തോടു ചേർന്ന കടലിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ കെ.എസ്.ഇ.ബി. ചെയർമാൻ ബിജു പ്രഭാകർ ജർമനിയിൽ.

ഇൻഡോ ജർമന് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിക്കുന്ന ഓഫ്ഷോർ വിൻഡ് എനർജി ഫാക്ട് ഫൈൻഡിങ് മിഷന്റെ ഭാഗമായാണ് സന്ദർശനം. ഹാംബർഗിൽ ഈ മാസം 30 വരെ നടക്കുന്ന പരിപാടിയിൽ ഇത്തരം പദ്ധതികളുടെ പ്രവർത്തനം അദ്ദേഹം വിലയിരുത്തും.

മേഖലയിലെ പരിശീലന ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിച്ച് വിദഗ്ധരുമായി ചർച്ച നടത്തും.
കടൽ കാറ്റാടിനിലയങ്ങൾ ലാഭകരമാക്കാൻ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഗുജറാത്തിലും തമിഴ്നാട്ടിലും ഇത്തരം പദ്ധതികൾക്കായി 6853 കോടി രൂപയാണ് അനുവദിച്ചത്. കേന്ദ്രസഹായം കേരളത്തിനും പ്രയോജനപ്പെടുത്താനാണ് ശ്രമം.

കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാൻ വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ 69 മെഗാവാട്ടാണ് ഉത്പാദിപ്പിക്കാൻ കഴിഞ്ഞത്.

കടലിൽ കാറ്റാടികൾ സ്ഥാപിച്ച് ആദ്യഘട്ടത്തിൽ 50 മെഗാവാട്ട് ഉത്പാദിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.

X
Top