ലണ്ടന്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ചൈനയിലെ കോവിഡ് കേസുകളാണ് വില സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായ ചൈനയിലെ ഡിമാന്റ് ഇടിവ് മൊത്തം വിലയെ ബാധിക്കുന്നു.
ബ്രെന്റ് 1.1 ശതമാനം ഇടിവ് നേരിട്ട് 86.82 ഡോളറിലെത്തിയപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി 0.8 ശതമാനം താഴ്ന്ന് 79.42 ഡോളറിലാണുള്ളത്. ഇരു കോണ്‍ട്രാക്ടുകളും കഴിഞ്ഞയാഴ്ച 10 ശതമാനത്തിനടുത്ത് പൊഴിച്ചിരുന്നു. നിലവില്‍ രണ്ട് മാസത്തെ താഴ്ചയ്ക്കടുത്താണ് വില.
ഏപ്രിലിന് ശേഷമുള്ള വലിയ കോവിഡ് വ്യാപനത്തിനാണ് ചൈന ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ പല പുതിയ നഗരങ്ങളിലും ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അവര്‍ നിര്‍ബന്ധിതരായി. ഷാങ്കായി ഉള്‍പ്പടെയുള്ള നഗരങ്ങള്‍ ഒരു വര്‍ഷത്തോളമായി അടച്ചുപൂട്ടലിലാണ്.
സൗദി ആരാംകോയില്‍ നിന്നുള്ള ഇറക്കുമതി ചൈനീസ് റിഫൈനറികള്‍ കുറച്ചിട്ടുണ്ട്.