ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി മാര്‍ച്ചിന് ശേഷം ആദ്യമായി കുറഞ്ഞു. അതേസമയം സൗദി അറേബ്യയില്‍ നിന്നുള്ള സപ്ലൈ അഞ്ച് മാസത്തിനുള്ളില്‍ ആദ്യമായി കുതിച്ചുയരുകയും ചെയ്തു. വ്യാപാര, വ്യവസായ സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഡിമാന്റ് കൂടിയത് മൂലം വില ഉയര്‍ന്നതോടെയാണ് ഇന്ത്യന്‍ റിഫൈനര്‍മാര്‍ റഷ്യന്‍ എണ്ണയെ കൈയ്യൊഴിഞ്ഞത്. എന്നാല്‍ ഔദ്യോഗിക വില്‍പ്പന വില (ഒഎഫ്എസ്) കുറച്ചത് സൗദി എണ്ണയെ ആകര്‍ഷകമാക്കി. സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഇറക്കുമതി ജൂലൈയില്‍ 25.6% മായാണ് ഉയര്‍ന്നത്.

824,700 ബിപിഡി എണ്ണ ഇന്ത്യ സൗദി അറേബ്യയില്‍ നിന്നും കഴിഞ്ഞമാസം വാങ്ങി. മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കാണിത്. റഷ്യയില്‍ നിന്നും പ്രതിദിനം 877,400 ബാരല്‍ (ബിപിഡി) എണ്ണയാണ് ജൂലൈയില്‍ രാജ്യം ഇറക്കുമതി ചെയ്തത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 7.3% കുറവ്.

ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന രാഷ്ട്രങ്ങളില്‍ സൗദി അറേബ്യയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ റഷ്യ. നേരത്തെ പരമ്പനരാഗത എണ്ണവിതരണക്കാരായ സൗദി അറേബ്യയേയും ഇറാഖിനേയും മറികടക്കാന്‍ റഷ്യയ്ക്ക് സാധിച്ചിരുന്നു. ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയുടെ എണ്ണ വാങ്ങുന്നത് പാശ്ചാത്യ രാഷ്ട്രങ്ങള്‍ നിര്‍ത്തി.

ഇതോടെ ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ റഷ്യയുടെ പ്രധാന വരുമാനം നിലച്ചു. ഈ അവസരത്തിലാണ് കുറഞ്ഞവിലയില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ സന്നദ്ധതയറിയിച്ചത്. റഷ്യ ഉക്രൈയിനെ ആക്രമിച്ച ഫെബ്രുവരി മുതല്‍, 8.6 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് റഷ്യയില്‍ നിന്നും ഇന്ത്യ നടത്തിയത്.

എന്നാല്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ സൗദി അറേബ്യ എണ്ണവില കുറച്ചു. ഇതോടെ ഇന്ത്യന്‍ റിഫൈനര്‍മാര്‍ ക്രൂഡ് ഓയിലിനായി വീണ്ടും സൗദി അറേബ്യയെ ആശ്രയിക്കാന്‍ തുടങ്ങി.

X
Top