Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അഞ്ചാം പ്രതിവാര നേട്ടം സ്വന്തമാക്കി എണ്ണവില

ന്യൂഡല്‍ഹി: ആരോഗ്യകരമായ ഡിമാന്റിലൂന്നി അഞ്ചാം ആഴ്ചയും എണ്ണവില ഉയര്‍ന്നു. ജൂലൈ 28 ന് അവസാനിച്ച ആഴ്ചയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 84.99 ഡോളര്‍ നിരക്കില്‍ ക്ലോസ് ചെയ്യുകയായിരുന്നു. 5 ശതമാനത്തിന്റെ പ്രതിവാര വര്‍ദ്ധനവാണിത്.

യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 49 സെന്റുയര്‍ന്ന് ബാരലിന് 80.58 ഡോളറിലാണുള്ളത്. യുഎസ് ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും പലിശ നയത്തില്‍ അയവ് വരുത്തിയേക്കും. ഇതോടെ ഊര്‍ജ്ജ ആവശ്യകത വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

യുഎസ്, 2.4 ശതമാനം രണ്ടാംപാദ വളര്‍ച്ച കൈവരിച്ചത്, ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതായി. സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ് ലാന്റിംഗ് ശുഭാപ്തി വിശ്വാസമുയര്‍ത്തിയെന്ന് പിവിഎം അനലിസ്റ്റ് തമാസ് വര്‍ഗ പറയുന്നു.ഒപെക് പ്ലസ് വിതരണം വെട്ടിക്കുറച്ചതാണ് ഈ മാസം തുടര്‍ച്ചയായി എണ്ണവില ഉയര്‍ത്തിയത്.

രണ്ട് ബെഞ്ച്മാര്‍ക്കുകളും ഏകദേശം 13 ശതമാനം പ്രതിമാസ നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

X
Top