Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ഉത്പാദനം ചുരുക്കാനുള്ള എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ നീക്കം തിങ്കളാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 1.1 ശതമാനം ഉയര്‍ന്ന് 92.47 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി 0.9 ശതമാനം ഉയര്‍ന്ന് ബാരലിന് 85.37 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. കഴിഞ്ഞയാഴ്ച 7 ശതമാനത്തോളം ഇടിവ് നേരിട്ട ശേഷമാണ് സൂചികകള്‍ വീണ്ടെടുപ്പ് നടത്തുന്നത്.

ഉത്പാദനം കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ നീക്കത്തിന് ഒപെക് പ്ലസ് പിന്തുണ നല്‍കിയപ്പോള്‍ യു.എസ് എതിര്‍ക്കുകയാണ്. സൗദി മറ്റു ചെറുരാഷ്ട്രങ്ങളെ ഉത്പാദനം കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് യു.എസ് കുറ്റപ്പെടുത്തുന്നു.

എന്നാല്‍ എന്തെങ്കിലും രാഷ്ട്രയ കാരണത്താലല്ല ഉത്പാദനംചുരുക്കുന്നതെന്നും മറിച്ച് വില സ്ഥിരത നിലനിര്‍ത്താനാണെന്നും ഒപെക് രാഷ്ട്രങ്ങള്‍ ആവര്‍ത്തിച്ചു. വില കുറയ്ക്കുന്നതിനായി തങ്ങളുടെ കരുതല്‍ ശേഖരം കുറയ്ക്കാന്‍ എന്തായാലും യു.എസ് തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി 7.7 ബാരല്‍ എണ്ണയാണ് അവര്‍ പുറത്തേയ്‌ക്കൊഴുക്കുക.

X
Top