Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ന്യൂഡല്‍ഹി: ആഗോള ഡിമാന്റില്‍ കുറവ് വരുമെന്ന ഭീതി, അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തി. ബ്രന്റ് അവധി വില, നിലവില്‍ 94 സെന്റ് അഥവാ 0.9 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 99.60 ഡോളറിലാണുള്ളത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 68 സെന്റുകള്‍ അഥവാ 0.7 ശതമാനം കുറഞ്ഞ് ബാരലിന് 93.74 ഡോളറിലെത്തി.

ചൊവ്വാഴ്ച അവസാന സെഷനില്‍ ഡബ്ല്യുടിഐ 53 സെന്റുകള്‍ ഉയര്‍ന്നിരുന്നു. ഒപെക്, ഒപെക് പ്ലസ് ഗ്രൂപ്പുകളുടെ അംഗരാഷ്ട്രങ്ങള്‍ തമ്മില്‍ അതേസമയം ചര്‍ച്ചകള്‍ തുടരുകയാണ്. സെപ്തംബറില്‍ ഉത്പാദനം ഉയര്‍ത്തുമെന്ന് റഷ്യ നേതൃത്വം നല്‍കുന്ന ഒപെക് പ്ലസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആഗോള ഡിമാന്റ് കുറയുന്ന സാഹചര്യത്തില്‍ ഉത്പാദനം ഉയര്‍ത്താനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ പറയുന്നു.

മാന്ദ്യഭീതി ഉയരുന്നത്, രാഷ്ട്രങ്ങളുടെ കട പ്രതിസന്ധി, ചൈനയുടെ സീറോ കോവിഡ് പോളിസി എന്നിവയാണ് ഡിമാന്റ് കുറക്കുന്ന ഘടകങ്ങള്‍. വിതരണക്കുറവിലും മാന്ദ്യഭീതിയിലും പെട്ട് ആടിയുലയുകയാണ് കുറേ ദിവസങ്ങളായി എണ്ണവില. റഷ്യയ്‌ക്കെതിരെ പാശ്ചാത്യരാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് വിതരണക്കുറവ് സൃഷ്ടിക്കുന്നത്.

റഷ്യന്‍ വിതരണ കുറവ് നികത്താന്‍ ഒപെക് രാഷ്ട്രങ്ങള്‍ തയ്യാറുമല്ല. ഇതിനോടകം തന്നെ പരമാവധി ശേഷി പ്രയോജനപ്പെടുത്തിയെന്നും ഇനി ഉത്പാദനവര്‍ധനവ് സാധ്യമല്ലെന്നുമാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് രാഷ്ട്രങ്ങള്‍ പറയുന്നത്.

X
Top