ടോക്കിയോ: ചൈനീസ് ഡിമാന്റിലെ ഇടിവ് തിങ്കളാഴ്ച എണ്ണവില താഴ്ത്തി. ബ്രെന്റ് 2.16 ഡോളര്‍ അഥവാ 2.6 ശതമാനം കുറഞ്ഞ് ബാരലിന് 81.47 ഡോളറായപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 2.08 ഡോളര്‍ അഥവാ 2.7 ശതമാനം താഴ്ന്ന് 72.40 ഡോളറിലാണുള്ളത്. മൂന്നാം പ്രതിവാര നഷ്ടം നേരിട്ട ഇരു സൂചികകളും 10 മാസത്തെ താഴ്ചവരിക്കുകയും ചെയ്തു.
യഥാക്രമം 4.6,4.7 ശതമാനം തകര്‍ച്ചയാണ് കഴിഞ്ഞയാഴ്ച ബ്രെന്റ്, ഡബ്ല്യുടിഐ സൂചികകള്‍ നേരിട്ടത്. സര്‍ക്കാറിന്റെ കര്‍ശനമായ കോവിഡ് നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടതും രാഷ്ട്രീയ പ്രതിസന്ധിയും കോവിഡ് കേസുകളുടെ അനിയന്ത്രത ഉയര്‍ച്ചയുമാണ് ചൈനീസ് ഡിമാന്റ് കുറയ്ക്കുന്നത്.ഇതോടെ വില്‍പന സമ്മര്‍ദ്ദം ഏറുകയായിരുന്നു.
ഡബ്ല്യുടിഐ സൂചിക 70-75 ഡോളര്‍ ലെവലിലേയ്ക്ക് താഴുമെന്നാണ് നിസാന്‍ സെക്യൂരിറ്റീസ് റിസര്‍ച്ച് തലവന്‍ ഹിറോയുക്കി കിക്കുകാവയുടെ അഭിപ്രായം. ഒപെക് പ്ലസ് മീറ്റിംഗിന്റെയും റഷ്യന്‍ എണ്ണയ്ക്ക് പരിധി നിശ്ചയിച്ച പശ്ചാത്തലത്തിലും വിപണി ചാഞ്ചാട്ടത്തിലേയ്ക്ക് നീങ്ങും.