ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

ന്യൂഡല്‍ഹി: ഇറാനെ ക്രൂഡ് വിതരണത്തിന് അനുവദിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണ വില കുത്തനെ ഇടിഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ഫ്യൂച്ചറുകള്‍(ഡബ്ല്യുടിഐ) 1% കുറഞ്ഞ് ബാരലിന് 89.39 ഡോളറിലെത്തി. ബ്രെന്റ് ഓയില്‍ അവധി വില ബാരലിന് 0.5% ഇടിഞ്ഞ് 95.59 ഡോളറിലാണുള്ളത്.

ഇറാന്‍ ന്യൂക്ലിയര്‍ കരാര്‍ വാരാന്ത്യത്തില്‍ ഒപ്പുവയ്ക്കുമെന്ന വാര്‍ത്ത ഖത്തര്‍ ന്യൂസ് ഓര്‍ഗനൈസേഷന്‍ അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ നീക്കം ചെയ്യണമെന്ന ആവശ്യം ഇറാന്‍ പിന്‍വലിച്ചതോടെയാണ് കരാറിന് കളമൊരുങ്ങിയത്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ 17 ഇറാനിയന്‍ ബാങ്കുകള്‍ക്കും 150 സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള ഉപരോധം പിന്‍വലിക്കപ്പെടും.

ഇതോടെ നാല് മാസത്തിനുള്ളില്‍ പ്രതിദിനം 50 ദശലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാനും ടെഹ്‌റാനാകും. എന്നാല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് രാജ്യങ്ങള്‍ ഇതോടെ ഉത്പാദനം കുറയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നു.

ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്ന ആശങ്കകള്‍ കാരണം എണ്ണവില കഴിഞ്ഞ മാസങ്ങളില്‍ ആറ് മാസത്തെ കുറഞ്ഞ നിരക്കിലെത്തിയിരുന്നു. പ്രധാന ഇറക്കുമതിക്കാരായ ചൈന സാമ്പത്തിക ഞെരുക്കത്തിന്റെ സൂചനകള്‍ കാണിച്ചതും വിലയെ ബാധിച്ചു. മാന്ദ്യഭീതി ഡിമാന്‍ഡ് കുറയ്ക്കുന്നതാണ് വിലയെ ബാധിക്കുന്നത്.

X
Top