പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: ബുധനാഴ്ച നേട്ടം സ്വന്തമാക്കിയ എണ്ണവില വ്യാഴാഴ്ചയിലെ ആദ്യ സെഷനില്‍ ഇടിവ് നേരിട്ടു. ബ്രെന്റ് ക്രൂഡ് അവധി വില 18 സെന്റ് അഥവാ 0.32 ശതമാനവും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 22 സെന്റ് അഥവാ 0.2 ശതമാനവും താഴ്ച്ച വരിച്ചു. ഇരു സൂചികകളും യഥാക്രം ബാരലിന് 97.22 ഡോളര്‍, 91.71 ഡോളര്‍ എന്നീ നിലകളിലാണുള്ളത്.

വിതരണം ശക്തിപ്പെട്ടതും ഡിമാന്റ് കുറഞ്ഞതുമാണ് വില താഴ്ത്തിയത്. വിതരണ കമ്മിയ്ക്കും മാന്ദ്യഭീതിയ്ക്കുമിടയില്‍ പെട്ട് എണ്ണവില അസ്ഥിരമാവുകയാണ്. വിപണിയുടെ ദിശ മനസ്സിലാക്കുന്നതില്‍ വിദഗ്ധര്‍ പരാജയപ്പെടുന്നു.

ഡിമാന്റ് കുറഞ്ഞതിനെ തുടര്‍ന്ന് യു.എസ് കരുതല്‍ ശേഖരത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.5.5 മില്ല്യണ്‍ ബാരലായാണ് കരുതല്‍ ശേഖരം ഉയര്‍ന്നത്. ഇത് ഏതാനും ആഴ്ചകളിലെ ഉയരമാണ്.

എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ എണ്ണവില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ബാരലിന് ഏകദേശം 70-80 ഡോളറാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതും നേട്ടം തരുന്നതുമായി വിലനിലവാരം.

X
Top