ലണ്ടന്‍: പ്രതീക്ഷിച്ചതിലും കുറഞ്ഞ യു.എസ് സിപിഐ ഡാറ്റ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. ബ്രെന്റ് അവധി 0.3 ശതമാനം ഉയര്‍ന്ന് 93.96 ഡോളറിലും വെസ്റ്റ് ടെക്‌സാസ് 0.4 ശതമാനം ഉയര്‍ന്ന് ബാരലിന് 86.78 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. എന്നാല്‍ ചൈനയിലെ കോവിഡ് നിയന്ത്രങ്ങള്‍ അധിക വര്‍ധനവിന് തടയിട്ടു.
ഇരു സൂചികകളും വ്യാഴാഴ്ച മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അവസാന ദിനങ്ങളിലെ ഉണര്‍വിന് പ്രതിവാര നഷ്ടം നികത്താനായില്ല. യഥാക്രമം 5 ശതമാനം, 6 ശതമാനം പ്രതിവാര ഇടിവാണ് വിലയില്‍ പ്രതീക്ഷിക്കപ്പെടുന്നത്.
കുറഞ്ഞ സിപിഐ ഡാറ്റ പുറത്തുവന്നത് നിരക്ക് വര്‍ദ്ധനയെ ശമിപ്പിക്കുമെന്ന് വിപണി കരുതുന്നു. ഡോളര്‍ സൂചിക ഇതിനോടകം താഴ്ചവരിച്ചിട്ടുണ്ട്. .കുറഞ്ഞ ഡോളര്‍ ഡിമാന്റ് ഉയര്‍ത്തും.
മറ്റ് കറന്‍സികളിലുള്ളവര്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങുന്നതോടെയാണ് ഇത്.