Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പ്രതിവാര നേട്ടത്തിനൊരുങ്ങി എണ്ണവില

സിംഗപ്പൂര്‍: അഞ്ചാഴ്ചയ്ക്ക് ശേഷം ആദ്യമായി പ്രതിവാര നേട്ടത്തിനൊരുങ്ങുകയാണ് എണ്ണവില. ഡോളറിന്റെ ഉയര്‍ച്ചയ്ക്ക് ശമനമുണ്ടായതും ഒപെക് പ്ലസ് ഉത്പാദനം കുറക്കാനൊരുങ്ങുന്നതുമാണ് കാരണം. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) നവംബര്‍ അവധി വില 6 ശതമാനം ഉയര്‍ന്ന് 81.29 ഡോളറിലും ബ്രെന്റ് അവധി വില 2 സെന്റ് ഉയര്‍ന്ന് 88.51 ഡോളറിലുമാണുള്ളത്.

ഇരു സൂചികകളും കഴിഞ്ഞ സെഷനില്‍ നിന്നും യഥാക്രമം 92 സെന്റിന്റേയും 83 സെന്റിന്റേയും കുറവ് വരുത്തി. അതേസമയം ഓഗസ്റ്റിന് ശേഷം ആദ്യമായി 3 ശതമാനത്തിന്റെ പ്രതിവാര നേട്ടത്തിന് അടുത്തുമാണ്. ഫെബ്രുവരിയില്‍ സര്‍വകാല റെക്കോര്‍ഡായ 140 ഡോളറിലെത്തിയ വില ഓഗസ്റ്റില്‍ 9 മാസത്തെ താഴ്ചയിലേയ്ക്ക് കൂപ്പുകുത്തിയിരുന്നു.

ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതാണ് ഫെബ്രുവരിയില്‍ വില വര്‍ധിപ്പിച്ചതെങ്കില്‍ മാന്ദ്യഭീതിയും ചൈനയിലെ സീറോ കോവിഡ് പോളിസിയുമാണ് ഓഗസ്റ്റില്‍ വില താഴ്ത്തിയത്. സ്ഥിരത കൈവരിക്കാന്‍ ഒപെക്, ഒപെക് പ്ലസ് ഉത്പാദനം കുറക്കാന്‍ തയ്യാറായതോടെ വില വീണ്ടും നേരിയ തോതില്‍ വര്‍ധിച്ചു.

എങ്കിലും മാന്ദ്യഭീതിയ്ക്കും വിതരണക്കുറവിനുമിടയില്‍ ചാഞ്ചാട്ടത്തിലാണ് നിലവില്‍ ക്രൂഡ് ഓയിലുള്ളത്. സജീവമായ ബ്രെന്റ് ഡിസംബര്‍ കോണ്‍ട്രാക്ട് 1 സെന്റ് ഉയര്‍ന്ന് 87.19 ഡോളറിലെത്തി.

X
Top