Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പ്രതിവാര നേട്ടത്തിനൊരുങ്ങി എണ്ണവില

സിംഗപ്പൂര്‍: ചെറിയ തോതില്‍ ഇടിവ് നേരിട്ടെങ്കിലും തുടര്‍ച്ചയായ രണ്ടാം പ്രതിവാര നേട്ടത്തിനൊരുങ്ങുകയാണ് എണ്ണവില. ബ്രെന്റ് ഈയാഴ്ച 1.2 ശതമാനം കൂട്ടിച്ചേര്‍ത്തപ്പോള്‍ ഡബ്ല്യുടിഐ 4 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ ബ്രെന്റ് അവധി വില 0.2 ശതമാനം താഴ്ന്ന് 94.44 ഡോളറിലും വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 0.8 ശതമാനം താഴ്ന്ന് 88.37 ഡോളറിലുമാണ് വെള്ളിയാഴ്ച, വ്യാപാരത്തിലുള്ളത്.

വ്യാഴാഴ്ച പുറത്തിറങ്ങിയ മികച്ച യു.എസ് ജിഡിപി ഡാറ്റ ആഗോള മാന്ദ്യത്തെ നിരാകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ എണ്ണവില ഉയരാനുള്ള സാധ്യതയാണ് നിലവിലുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ട് പാദങ്ങളിലെ ഇടിവിനെ മറികടന്ന പ്രകടനമാണ് കഴിഞ്ഞ പാദത്തില്‍ യു.എസ് നടത്തിയത്.

ഗ്യാസോലിന്‍ കരുതല്‍ ശേഖരത്തിലെ കുറവും സമ്പദ് വ്യവസ്ഥയുടെ ഉയര്‍ന്ന പ്രവര്‍ത്തനത്തെ കാണിക്കുന്നു. മികച്ച ഡിമാന്റാണ് യുഎസിലുള്ളതെന്ന് വ്യക്തമാക്കുന്നതാണിത്. എന്നാല്‍ ഡോളര്‍ ശക്തിപ്പെട്ടതു എണ്ണവിലയ്ക്ക് തിരിച്ചടിയാണ്.

X
Top