Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു

സിംഗപ്പൂര്‍: മാന്ദ്യഭീതിയും ചൈനീസ് കോവിഡ് നിയന്ത്രണങ്ങളും ഡിമാന്റ് കുറച്ചതിനെ തുടര്‍ന്ന് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. ബ്രെന്റ് ക്രൂഡ് അവധി 51 സെന്റ് അഥവാ 0.5% കുറഞ്ഞ് ബാരലിന് 93.78 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 69 സെന്റ് (0.8 ശതമാനം) ഇടിവില്‍ 88.66 ഡോളറിലുമാണുള്ളത്. അന്താരാഷ്ട്ര നാണയ നിധി ചൊവ്വാഴ്ച ആഗോള മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പണപ്പെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വായ്പാച്ചെലവ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട ഐഎംഎഫ് ആഗോള വളര്‍ച്ച അനുമാനം വെട്ടിക്കുറച്ചു. പണനയം കര്‍ശനമാക്കി യു.എസ് ഫെഡ് റിസര്‍വ് മുന്നോട്ടുപോകുമെന്ന് ഫെഡ് ബാങ്ക് ഓഫ് ക്ലീവ്‌ലാന്‍ഡ് പ്രസിഡന്റ് ലോറെറ്റ മെസ്റ്ററും പറഞ്ഞു. ഇതോടെ മാന്ദ്യഭീതി സംജാതമാവുകയും എണ്ണവില ഇടിയുകയുമായിരുന്നു.

ഡോളര്‍ മൂല്യം വര്‍ധിച്ചതും ചൈനീസ് ഉപഭോഗക്കുറവുമാണ് വില ദുര്‍ബലമാകാനുള്ള മറ്റു കാരണങ്ങള്‍. ശക്തമായ ഡോളര്‍ എണ്ണ ചെലവേറിയതാക്കുകയും മറ്റ് കറന്‍സി കൈവശമുള്ളവര്‍ വാങ്ങല്‍ കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, ഷാങ്ഹായ്, ഷെന്‍ഷെന്‍ എന്നിവയുള്‍പ്പെടെയുള്ള വലിയ ചൈനീസ് നഗരങ്ങള്‍ പരിശോധന വര്‍ദ്ധിപ്പിക്കുകയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച പുറത്തുവരുന്ന യുഎസ് സിപിഐ ഡാറ്റ റിലീസിനായി വ്യാപാരികള്‍ ജാഗ്രതയോടെ കാത്തിരിക്കുകയാണെന്ന് സിഎംസി മാര്‍ക്കറ്റ് അനലിസ്റ്റ് ടിന ടെംഗ് പറയുന്നു. കഴിഞ്ഞ സെഷനില്‍ ബ്രെന്റ്, ഡബ്ല്യുടിഐ ബെഞ്ച്മാര്‍ക്കുകള്‍ 2% ഇടിവ് നേരിട്ടിരുന്നു.

X
Top