സിംഗപ്പൂര്‍: ഉയര്‍ന്ന ഡിമാന്റും ദുര്‍ബലമായ ഡോളറും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി. രണ്ടാഴ്ചയിലെ വലിയ വര്‍ധനവാണ് വിലയിലുണ്ടായത്. ബ്രെന്റ് 0.3 ശതമാനം ഉയര്‍ന്ന് 94.08 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) 0.3 ശതമാനം ഉയര്‍ന്ന് 88.15 ഡോളറിലും വ്യാപാരത്തിലേര്‍പ്പെടുന്നു.
ഇത് തുടര്‍ച്ചയായ മൂന്നാം ദിനമാണ് സൂചികകള്‍ നേട്ടമുണ്ടാക്കുന്നത്. ഇരു സൂചികകളും ബുധനാഴ്ച 4 ശതമാനം വരെ ഉയര്‍ച്ച നേടിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യാന്‍ യു.എസിനായത് ഡിമാന്റ് വര്‍ധനവിനെ കുറിച്ചു.
5.1 മില്ല്യണ്‍ ബാരലിന്റെ റെക്കോര്‍ഡ് പ്രതിദിന കയറ്റുമതിയാണ് യുഎസ് നടത്തിയത്. ആഭ്യന്തര ഡിമാന്റ് വര്‍ധിക്കുകയാണെന്ന സൂചന നല്‍കി യു.എസ് ഗ്യാസോലിന്‍ സ്‌റ്റോക്ക് കഴിഞ്ഞയാഴ്ച 1.5 മില്ല്യണ്‍ ബാരല്‍ കുറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിലും വലിയ കുറവാണ് ഇത്.
നിലവില്‍ എട്ട് ആഴ്ചയിലെ താഴ്ചയിലാണ് യു.എസ് കരുതല്‍ ശേഖരം.