സിംഗപ്പൂര്‍: എണ്ണവിലയില്‍ ബുധനാഴ്ച ഏറ്റക്കുറച്ചിലുകള്‍ പ്രകടമായി. ബ്രെന്റ് ക്രൂഡ് 4 സെന്റ് അഥവാ 0.1 ശതമാനം താഴ്ന്ന് 86.23 ഡോളറിലെത്തിയപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 22 സെന്റ് ഉയര്‍ന്ന് ബാരലിന് 78.03 ഡോളറിലാണുള്ളത്. ഇയാന്‍ ചുഴലിക്കാറ്റ് കാരണം യു.എസ് ഉത്പാദനം വെട്ടിക്കുറച്ചതാണ് ഡബ്ല്യുടിഐ സൂചികയെ ഉയര്‍ത്തിയത്.
അതേസമയം ക്രൂഡ് സ്‌റ്റോറേജ് ബില്‍ഡുകളും ശക്തമായ ഡോളറും ബ്രെന്റ് സൂചികയെ ബാധിച്ചു. ഇയാന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ നിന്നും തൊഴിലാളികളെ ഓയില്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മടക്കി അയക്കുകയാണ്.ഇതോടെ യു.എസ് പ്രതിദിന ഉത്പാദനം 190,000 ബാരല്‍ അഥവാ 11 ശതമാനം ഇടിവ് നേരിട്ടു.
184 ദശലക്ഷം ക്യുബിക് അടി പ്രകൃതി വാതകം അല്ലെങ്കില്‍ പ്രതിദിന ഉല്‍പ്പാദനത്തിന്റെ 9% നഷ്ടപ്പെട്ടതായി ബിഎസ്ഇഇ അറിയിക്കുന്നു. 14 പ്രൊഡക്ഷന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും റിഗുകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിട്ടുണ്ട്. യു.എസ് എണ്ണ ഉത്പാദനത്തിന്റെ 15 ശതമാനവും വരുന്നത് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ നിന്നാണ്.