സിംഗപ്പൂര്‍: വിതരണക്കുറവ് ആശങ്കയെ തുടര്‍ന്ന് എണ്ണ വില ഉയര്‍ന്നു. ഒപെക് പ്ലസ് ഉത്പാദനം കുറയ്ക്കുന്നതും യു.എസില്‍ മതിയായ ശേഖരമില്ലാത്തതുമാണ് വിതരണം കുറയ്ക്കുന്നത്. ഇതോടെ ചൈനീസ് ഡിമാന്റ് ഇടിവിന് വിലയെ സ്വാധീനിക്കാനായില്ല.
ബ്രെന്റ് ക്രൂഡ് 73 സെന്റ് അഥവാ 0.8 ശതമാനം ഉയര്‍ന്ന് ബാരലിന് 90.76 ഡോളറിലെത്തിയപ്പോള്‍ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 1.13 ഡോളര്‍ അഥവാ 1.4 ശതമാനം ഉയര്‍ന്ന് 83.95 ഡോളറിലെത്തി. ഇരു സൂചികകളും നിലവില്‍ രണ്ടാഴ്ചത്തെ താഴ്ന്ന നിലയിലാണുള്ളത്. യഥാക്രമം 1.7%, 3.1% കുറവ്.
സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വില്‍ (എസ്പിആര്‍) നിന്ന് കൂടുതല്‍ ബാരലുകള്‍ പുറത്തിറക്കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതികളും ദുര്‍ബലമായ ചൈനീസ് ഡിമാന്റുമാണ് വില കുറക്കുന്നത്. ഒക്ടോബര്‍ 14 ന് അവസാനിച്ച ആഴ്ചയില്‍ ഏകദേശം 1.3 ദശലക്ഷം ബാരല്‍ ഇടിവാണ് യുഎസ് ക്രൂഡ് ഓയില്‍ സ്‌റ്റോക്കിലുണ്ടായത്.