സിംഗപ്പൂര്‍: സീറോ കോവിഡ് നയങ്ങളുമായി മുന്നോട്ട് പോകാന്‍ ചൈന തയ്യാറെടുക്കുന്നതും മാന്ദ്യഭീതിയും എണ്ണവില നേട്ടങ്ങള്‍ കുറച്ചു. ബ്രെന്റ് ക്രൂഡ് 7 സെന്റ് അഥവാ 0.1 ശതമാനം മാത്രം ഉയര്‍ന്ന് 97.99 ഡോളറിലെത്തിയപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 7 സെന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 91.86 ഡോളറിലാണ് വ്യാപാരത്തിലുള്ളത്. ഓഗസ്റ്റിന് ശേഷമുള്ള ഉയരം താണ്ടാന്‍, തിങ്കളാഴ്ച ഇരു സൂചികകള്‍ക്കുമായിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റാന്‍ ചൈന ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എണ്ണവില ഉയര്‍ന്നത്. എന്നാല്‍ സീറോ-കോവിഡ് പോളിസിയില്‍ വ്യതിചലനമില്ലെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു. മാത്രമല്ല, രാജ്യത്തിന്റെ കയറ്റുമതി, ഇറക്കുമതി അളവ് അപ്രതീക്ഷിതമായി കുറയുകയും ചെയ്തു.
അതേസമയം, ഹ്രസ്വകാലത്തില്‍ വില ബുള്ളിഷായി തുടരുമെന്ന് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു. വിതരണസമ്മര്‍ദ്ദം ശക്തമാകുന്നതോടെയാണ് ഇത്. യൂറോപ്യന്‍ യൂണിയന്റെ റഷ്യന്‍ എണ്ണ ഉപരോധം ഡിസംബര്‍ 5 മുതലാണ് പ്രാബല്യത്തിലാകുന്നത്.