Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കും

2024 ജൂണ്‍ വരെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് പ്ലസ് യോഗം തീരുമാനിച്ചതോടെ ഇന്ന് എണ്ണ വില ഉയര്‍ന്നു.

ബ്രെന്റ് ക്രൂഡ് വില ഇന്ന് രാവിലെ 83.92 ഡോളറിലെത്തി. ഡബ്ല്യു ടി ഐ (വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) വില 80.26 ഡോളറിലുമെത്തി.

2024 ജൂണ്‍ വരെ പ്രതിദിനം എണ്ണ ഉല്‍പ്പാദനം 2.2 ദശലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കാനാണ് ഒപെക് പ്ലസ് യോഗം തീരുമാനിച്ചിരിക്കുന്നത്.

എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും പ്രതിദിനം 4,71,000 ബാരല്‍ വീതം കുറയ്ക്കാന്‍ റഷ്യയും തീരുമാനിച്ചിട്ടുണ്ട്.

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ പ്രഖ്യാപനം ആഗോള തലത്തില്‍ സമ്പദ്‌രംഗത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

X
Top