ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

കനത്ത തകര്‍ച്ചയ്ക്ക് ശേഷം എണ്ണവില ഉയര്‍ന്നു

ടോക്കിയോ: ചൈനീസ് ഡിമാന്റില്‍ പ്രതീക്ഷയര്‍പ്പിച്ച് എണ്ണ അവധി വില ഉയര്‍ന്നു. ബ്രെന്റ് 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 83.28 ഡോളറായപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി (ഡബ്ല്യുടിഐ) 0.8 ശതമാനം നേട്ടത്തില്‍ ബാരലിന് 77.58 ഡോളറിലാണ് വ്യാപാരത്തിലുള്ളത്. തിങ്കളാഴ്ച ഇരു സൂചികകളും യഥാക്രമം 3%,5% എന്നിങ്ങനെ ഇടിവ് നേരിട്ടിരുന്നു.

നേട്ടത്തോടെ പ്രതിവാര വ്യാപാരം ആരംഭിച്ച സൂചികകള്‍ പിന്നീട് റഷ്യന്‍ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളില്‍ നിലംപൊത്തുകയായിരുന്നു. റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ചുള്ള യു.എസ്-യൂറോപ്പ്് നടപടി തിങ്കളാഴ്ചയാണ് പ്രാബല്യത്തിലായത്. 60 ഡോളറാണ് ജി7 രാഷ്ട്രങ്ങള്‍ നിശ്ചയിച്ച പരിധി.

എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. ഇത്തരം രാജ്യങ്ങൡലേയ്ക്കുള്ള വിതരണം പൂര്‍ണ്ണമായി നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവ് മയപ്പെടുത്താനിരിക്കെ എണ്ണവില ഉയര്‍ച്ച താഴ്ചകളുടേതാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

X
Top