Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഹോമിഹൈഡ്രജനുമായി കരാർ ഒപ്പുവച്ച് ഓയിൽ ഇന്ത്യ ലിമിറ്റഡ്

മുംബൈ: ഗ്രീൻ ഹൈഡ്രജൻ മൂല്യ ശൃംഖലയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ഹോമി ഹൈഡ്രജനുമായി പ്രാരംഭ കരാറിൽ ഒപ്പുവെച്ചതായി രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ-വാതക കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡ് അറിയിച്ചു. ഹോമി ഹൈഡ്രജൻ പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പുവച്ച ധാരണാപത്രം 2070-ഓടെ നെറ്റ്-പൂജ്യം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, ഹൈഡ്രജൻ, ഗ്രീൻ എനർജി മേഖലയിൽ ആത്മനിർഭർ ഭാരതിന് കീഴിൽ തദ്ദേശീയ സാങ്കേതിക വിദ്യയുടെയും ഉൽപ്പാദനത്തിന്റെയും വികസനത്തിന് പിന്തുണ നൽകുന്നതിനും വേണ്ടിയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഇറ്റലി, നോർവേ എന്നിവിടങ്ങളിൽ നിന്നുള്ള ഇലക്‌ട്രോലൈസർ വിദഗ്ധർ ചേർന്ന് നാല് തരം ഇലക്‌ട്രോലൈസറുകൾ നിർമ്മിക്കുന്നതിനായി സ്ഥാപിച്ച സംയുക്ത സംരംഭമാണ് ഹോമിഹൈഡ്രജൻ. ഈ സഹകരണം രാജ്യത്തിന്റെ ഹൈഡ്രജൻ ലക്ഷ്യത്തിന് ഉത്തേജനം നൽകുമെന്ന് ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.

X
Top