സിംഗപ്പൂര്‍: ദുര്‍ബലമാകുന്ന ചൈനീസ് ഡിമാന്റ് എണ്ണവില പിന്നെയും താഴ്ത്തി. ബ്രെന്റ് ക്രൂഡ് 0.3 ശതമാനം താഴ്ന്ന് 91.22 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 84.56 ഡോളറിലുമാണുള്ളത്. ബ്രെന്റ് തിങ്കളാഴ്ച 2 ശതമാനത്തിന്റെ ഇടിവ് നേരിട്ടിരുന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ചൈനീസ് ഇറക്കുമതി 2 ശതമാനം കുറഞ്ഞുവെന്ന വാര്‍ത്തയാണ് എണ്ണവില കുറയ്ക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈന, പ്രതീക്ഷിച്ചതിലും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും അവരുടെ സീറോ കോവിഡ് പോളിസി ഡിമാന്റ് കുറയ്ക്കുന്നു.
ജപ്പാന്‍, യൂറോസോണ്‍, യു.എസ്. എന്നിവിടങ്ങളിലെ ദുര്‍ബലമായ ബിസിനസ് പ്രവര്‍ത്തനങ്ങളും വിലയ്ക്ക് ഭീഷണി ഉയര്‍ത്തി. ഇതോടെ മാന്ദ്യഭീതി വര്‍ധിക്കുകയും ഡിമാന്റ് കുറയുകയുമായിരുന്നു. റഷ്യന്‍ എണ്ണയ്‌ക്കെതിരെ യൂറോസോണ്‍ ഏര്‍പ്പെടുത്തുന്ന ഉപരോധവും ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനവും ഭാവിയില്‍ എണ്ണവില ഉയര്‍ത്തിയേക്കാം.