ന്യൂയോര്‍ക്ക്: യു.എസ് കരുതല്‍ ശേഖരത്തിലെ കുറവ് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവിലയെ പിടിച്ചുനിര്‍ത്തി. അതേസമയം ആഗോള ഡിമാന്‍ഡിലെ കുറവും ഉയരുന്ന ഡോളര്‍ മൂല്യവും കാരണം വിലകുറയാനുള്ള സാധ്യത നിലനില്‍ക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യു.എസില്‍ ഡിമാന്റ് ശക്തമായി തുടരുന്നുവെന്നത് ബുള്ളുകള്‍ക്ക് പ്രചോദനമാണ്. തുടര്‍ന്ന് തലേദിവസത്തെ നേട്ടത്തില്‍ സൂചികകള്‍ തുടരുകയായിരുന്നു. ബ്രെന്റ് അവധി ബാരലിന് 92.30 ഡോളറില്‍ നില്‍ക്കുമ്പോള്‍ 0.3 ശതമാനം വര്‍ധനവോടെ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് (ഡബ്ല്യുടിഐ) 84.80 ഡോളറിലാണുള്ളത്.
ഇരു സൂചികകളും 2 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. റഷ്യന്‍ എണ്ണയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ നീക്കവും വിലയിടിവ് തടഞ്ഞു.