സിംഗപ്പൂര്‍: കോവിഡ് നിയന്ത്രണങ്ങള്‍ വ്യാപകമാക്കാനുള്ള ചൈനീസ് നീക്കം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ത്തി. 36 സെന്റ് അഥവാ 0.4 ശതമാനം ഇടിവ് നേരിട്ട ബ്രെന്റ് 95.41 ഡോളറിലും 23 സെന്റ് അഥവാ 0.3 ശതമാനം ഇടിവ് നേരിട്ട യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 87.67 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.
ചൈനീസ് ഡിമാന്റില്‍ കുറവ് വന്നകാര്യം എസ്പിഐ അസറ്റ് മാനേജ്മെന്റിന്റെ സ്റ്റീഫന്‍ ഇന്നസ് നിരീക്ഷിച്ചു. സംക്രമണം ഏറിയതിനാല്‍ നഗരങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്ന് അദ്ദേഹം പറയുന്നു. ഇത് ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷകളെ ഇല്ലാതാക്കി.
ലോകത്തിലെ മുന്‍നിര ക്രൂഡ് ഇറക്കുമതിക്കാരാണ് ചൈന. അതേസമയം
ഷെയ്ല്‍ ഫീല്‍ഡായ പെര്‍മിയന്‍ ബേസിനില്‍ ഉല്‍പാദനം മന്ദഗതിയിലായി. ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടുണ്ട്.
അളവില്‍ കുറവ് രേഖപ്പെടുത്തിയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. റെക്കോര്‍ഡ് അളവില്‍ എണ്ണ കയറ്റുമതി ചെയ്തതോടെ 3.4 ശതമാനത്തിന്റെ പ്രതിവാര നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞയാഴ്ച ഡബ്ല്യുടിഐയ്ക്കായിരുന്നു. 2.4 ശതമാനത്തിന്റെ ഉയര്‍ച്ച രേഖപ്പെടുത്തിയ ബ്രെന്റ്, തുടര്‍ച്ചയായ രണ്ടാം പ്രതിവാര നേട്ടവും രേഖപ്പെടുത്തി.