സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

വിദ്യാര്‍ഥികള്‍ക്കായി ഒയിസ്ക-മില്‍മ ഗ്രീന്‍ ക്വസ്റ്റ്

തിരുവനന്തപുരം: അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്കയുടെ വജ്രജൂബിലിയോട് അനുബന്ധിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘ഒയിസ്ക മില്‍മ ഗ്രീന്‍ ക്വസ്റ്റ് 2022’ സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളില്‍ പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷനുമായി (മില്‍മ) സഹകരിച്ച് നടത്തുന്ന ക്വിസ് മത്സരത്തിന്‍റെ ലോഗോ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.

മന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിംഗ് ഡയറക്ടര്‍ ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവു, ഒയിസ്ക പ്രസിഡന്‍റ് അലി അസ്കര്‍ പാഷ, സെക്രട്ടറി ഡോ. എന്‍.ശുദ്ധോദനന്‍, ജില്ലാ പ്രസിഡന്‍റ് ആര്‍.അജയന്‍, ജില്ലാ സെക്രട്ടറി ഷാജി അലക്സാണ്ടര്‍ എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാനത്തെ 11,000 സ്കൂളുകളിലെ എട്ട് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. സ്കൂള്‍, ജില്ല, മേഖല, സംസ്ഥാന തലങ്ങളിലായാണ് മത്സരം. ജില്ലാതല മത്സരങ്ങള്‍ ഓണ്‍ലൈനായാണ്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ്, ക്യാഷ് അവാര്‍ഡ്, ട്രോഫി, പുസ്തകങ്ങള്‍ എന്നിവ സമ്മാനമായി ലഭിക്കും. അന്തിമ ജേതാക്കള്‍ക്ക് ഒയിസ്ക സ്പോണ്‍സര്‍ഷിപ്പോടെ ജപ്പാന്‍ സന്ദര്‍ശനത്തിന് അവസരം ലഭിക്കും. പ്രമുഖ ക്വിസ് മാസ്റ്റര്‍മാരായ ജി.എസ്. പ്രദീപും സുനില്‍ ദേവദത്തവുമാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പാല്‍, പാലുല്‍പ്പന്ന വിപണിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ക്ഷീരകര്‍ഷകരുടെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായ മില്‍മ ക്ഷീര കര്‍ഷകരുടേയും കുടുംബങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

X
Top