കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ടെമാസെക് 1162 കോടി രൂപ ഒല ഇലക്ട്രിക്കിൽ നിക്ഷേപിച്ചു

ബെംഗളൂരു: സിംഗപ്പൂർ ആസ്ഥാനമായുള്ള ടെമാസെക്, ഇ-സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്കിൽ 1162 കോടി രൂപ നിക്ഷേപിച്ചു. കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫറിന് മുന്നോടിയായിട്ടാണ് ഈ ഫണ്ടിംഗ്. ഐപിഒ വഴി 8300 കോടി രൂപ സ്വരൂപിക്കാനാണ് ഒല ഇലക്ട്രിക് ലക്ഷ്യമിട്ടിരിക്കുന്നത്.

ഭവിഷ് അഗർവാൾ സ്ഥാപിച്ചതും ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ളതുമായ ഒല ഇലക്ട്രിക്കിന് ഇ-സ്കൂട്ടർ വിപണിയില്‍ 32 ശതമാനം വിപണി വിഹിതമുണ്ട്. ആതർ എനർജി, ടിവിഎസ് മോട്ടോർ, ഹീറോ ഇലക്ട്രിക് തുടങ്ങയവ ഈ മേഖലയിലുള്ള മറ്റു കമ്പനികളാണ്.

കഴിഞ്ഞ വർഷം 500 കോടി ഡോളർ മൂല്യമാണ് ഒലയ്ക്കു കണക്കാക്കിയിരുന്നത്. 2023 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കമ്പനി ഏതാണ്ട് 95,000 ഇ-സ്കൂട്ടറുകൾ വിറ്റു. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 278 കോടി രൂപ വരുമാനത്തിൽ112.88 കോടി രൂപയുടെ നഷ്ടമാണ് കാണിച്ചത്.

2030 ആകുമ്പോഴേക്കും ഇരുചക്രവാഹന വിൽപ്പനയുടെ 70 ശതമാനവും ഇലക്ട്രിക് ആക്കുവാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നത്.

X
Top