ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

2024 ന്റെ തുടക്കത്തില്‍ ഐപിഒ നടത്താന്‍ ഓല ഇലക്ട്രിക്ക്

മുംബൈ: 2024 ന്റെ തുടക്കത്തില്‍ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ് ) നടത്താനൊരുങ്ങുകയാണ് ഇലക്ട്രിക് സ്‌ക്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക്ക്. അതിനായി, നിക്ഷേപ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് എന്നിവയുമായി ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ചര്‍ച്ചകള്‍ നടത്തി.

കോടക്കാണ് ഐപിഒയുടെ ഘടന നിര്‍ണ്ണയിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീടുള്ള ഘട്ടത്തില്‍ കുറഞ്ഞത് രണ്ട് നിക്ഷേപ ബാങ്കുകളെ കൂടി നിയമിച്ചേയ്ക്കും. നിയമ ഉപദേഷ്ടാവായി സിറിള്‍ അമര്‍ചന്ദ് നിയമിതനായിട്ടുണ്ട്.

ജനുവരി 2022 ല്‍, 200 മില്യണ്‍ ഡോളര്‍ സമാഹരിച്ച ഘട്ടത്തില്‍ 5 ബില്യണ്‍ ഡോളറായിരുന്നു ഓല ഇലക്ട്രിക്കിന്റെ വപിണി മൂല്യം. വില്‍പന ഗണ്യമായി ഉയര്‍ത്താനും സാധിച്ചു. 2023 സാമ്പത്തികവര്‍ഷത്തില്‍ 730000 ഇലക്ട്രിക് സ്‌ക്കൂട്ടറുകളാണ് വില്‍പന നടത്തിയത്.

30 ശതമാനം വിപണി വിഹിതവുമായി മാര്‍ക്കറ്റ് ലീഡറാണ് കമ്പനി. ഒകിനാവ, ആംപിയര്‍, ഏഥര്‍, ഹീറോ എന്നിവയാണ് തൊട്ടുപിന്നില്‍. സോഫ്റ്റ്ബാങ്ക്, ടൈഗര്‍ ഗ്ലോബല്‍ എന്നിവയുള്‍പ്പെടെ ആഗോള വിപണി നിക്ഷേപകരുടെ പിന്തുണയുമുണ്ട്.

ഓല ഇല്ക്ടിക് ഉള്‍പ്പെടെ വെഞ്ച്വര്‍ കാപിറ്റല്‍ പിന്തുണയുള്ള ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് ഐപിഒയ്ക്ക് ഒരുങ്ങുന്നത്. നെക്‌സസ് വെഞ്ച്വേഴ്‌സും ഇന്ത്യ ഷെല്‍ട്ടറും അതില്‍ പെടുന്നു. ഇവര്‍ ഐപിഒയ്ക്കായി നിക്ഷേപ ബാങ്കുകളെ ഇതിനകം തെരഞ്ഞെടുത്തു കഴിഞ്ഞു.

വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ പിന്തുണയുള്ള താങ്ങാനാവുന്ന വീടുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇന്ത്യ ഷെല്‍ട്ടര്‍. 2,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് ഇരു കമ്പനികളും പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

X
Top