Alt Image
കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍6 മേഖലയിൽ വൻ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് ബജറ്റ്സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരിരാജ്യത്ത് പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച

വന്‍ വികസന പദ്ധതിയുമായി ഒല ഇലക്ട്രിക്

വൈദ്യുത വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് 30 കോടി യുഎസ് ഡോളറിന്റെ ധന സമാഹരണത്തിനൊരുങ്ങുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ലക്ഷ്യം വിപുലീകരണം

കമ്പനിയുടെ വിപുലീകരണ പദ്ധതികള്‍ക്കും മറ്റ് കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഈ തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

നിലവിലുള്ളതും ആഗോള നിക്ഷേപകരില്‍ നിന്നും സോവറിന്‍ ഫണ്ടുകളില്‍ നിന്നും തുക സ്വരൂപിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപ ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സാണ് ധനസമാഹരണം നിയന്ത്രിക്കുന്നത്.

മുന്നില്‍ പദ്ധതികളേറെ

സെല്‍ നിര്‍മാണം പോലുള്ള പ്രധാന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

കൂടാതെ ഇരുചക്ര വാഹനങ്ങളുടെയും നാല് ചക്ര വാഹനങ്ങളുടെയും വിഭാഗങ്ങളിലുടനീളം വികസന പദ്ധതികള്‍ കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന നിര്‍മാണ കേന്ദ്രം കൃഷ്ണഗിരിയില്‍ സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഒല ഇലക്ട്രിക് അടുത്തിടെ തമിഴ്നാട് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു.

X
Top