Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഒലയും ഊബറും ലയന ചർച്ചകൾ നടത്തുന്നതായുള്ള റിപ്പോർട്ട് തള്ളി ഒല തലവൻ

ദില്ലി: ഒല സഹസ്ഥാപകൻ ഭാവിഷ് അഗർവാളും ഊബറിന്‍റെ മുതിർന്ന എക്സിക്യൂട്ടീവുകളും അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ വച്ച് ലയന ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾ ഓല മേധാവി ഭാവിഷ്‌ അഗർവാൾ നിഷേധിച്ചു. കമ്പനി ലാഭത്തിൽ ആണെന്നും ഒരിക്കലും ഉബറുമായി ലയിക്കില്ലെന്നും ഭാവിഷ്‌ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഒല ചീഫ് എക്സിക്യൂട്ടീവ് ഭവിഷ് അഗർവാൾ യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ഉന്നത ഊബർ എക്സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആ റിപ്പോർട്ട് കൃത്യമല്ല. ഞങ്ങൾ ഒലയുമായി ലയന ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ഊബർ പ്രസ്താവനയിൽ പറഞ്ഞു. ഞങ്ങൾ ലാഭത്തിലും വളർച്ചയിലുമാണ്. മറ്റ് ചില കമ്പനികൾ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നു! ഞങ്ങൾ ഒരിക്കലും ലയിക്കില്ലെന്നും ഭാഷിഷ് ട്വീറ്റ് ചെയ്തു.

2020 ജനുവരിയിൽ ഊബർ തങ്ങളുടെ പ്രാദേശിക ഫുഡ് ഡെലിവറി ബിസിനസായ ഊബർ ഈറ്റ്‌സ് സോമാറ്റോ ലിമിറ്റഡിന് വിറ്റിരുന്നു. അതേസമയം ഒല അതിന്റെ പലചരക്ക് വിതരണ ബിസിനസ് നിർത്തലാക്കുകയും ഇലക്ട്രിക് വാഹന സംരംഭമായ ഒല ഇലക്ട്രിക് മൊബിലിറ്റിയിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്തു.

X
Top