Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഭവീഷ് അഗര്‍വാള്‍ ഒലയിൽ നിന്ന് പടിയിറങ്ങുന്നു

ലയുടെ സ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ഒല കാബ്‌സിന്റെ പുതിയ സിഇഒയായി ചുമതലയേല്‍ക്കുന്നത് എഫ്എംസിജി ഭീമനായ യൂണിലിവറിലെ മുന്‍ എക്‌സിക്യുട്ടീവായിരിക്കുമെന്നു സൂചനയുണ്ട്.

അടുത്തയാഴ്ചയോടെ പുതിയ സിഇഒ ചുമതലയേല്‍ക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഒലയുടെ സ്ഥാപകനായ ഭവീഷ് അഗര്‍വാള്‍ കമ്പനിയുടെ തുടക്കം മുതലുള്ള സിഇഒയാണ്. ഒലയുടെ ഇ-സ്‌കൂട്ടര്‍ വിഭാഗത്തോടൊപ്പം ഭവീഷ് അഗര്‍വാള്‍ കാബ് ബിസിനസും കൈകാര്യം ചെയ്തു വരികയാണ്.

ഭവീഷ് അഗര്‍വാള്‍ ഒല കാബ്‌സിന്റെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസിന്റെ നേതൃത്വം ഏറ്റെടുക്കുമോ അതോ അനുബന്ധ സ്ഥാപനമായ ഒല ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചുമതലയിലേക്ക് പ്രവേശിക്കുമോ എന്ന കാര്യം വ്യക്തമല്ല.

X
Top