Alt Image
വിദ്യാർത്ഥികളെ തൊഴിൽ പ്രാപ്തരാക്കാൻ ബജറ്റിൽ വിജ്ഞാന കേരളം പദ്ധതിവനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചുസംസ്ഥാനത്ത് നാട്ടു വൈദ്യ പരമ്പരാഗത പഠന കേന്ദ്രം തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനംവന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിനും പ്രതിരോധത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചുദേശീയപാത ജനങ്ങൾക്കായി തുറക്കുന്നതിൽ സൂചന നല്‍കി ധനമന്ത്രി

ഒലയുടെ ഇലക്ട്രിക് ബൈക്കുകൾ എത്തി

ലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ ബൈക്കുകള്‍ പുറത്തിറങ്ങി. റോഡ്സ്റ്റർ എക്സ് സീരീസുകളിലുള്ള മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്.

റോഡ്സ്റ്റർ എക്സ് സീരീസുകളിലുള്ള മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. റോഡ്സ്റ്റർ എക്സ്, റോഡ്സ്റ്റർ എക്സ് പ്ലസ് വേരിയന്റുകളിലായി അഞ്ച് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത്.

റോഡ്സ്റ്റർ എക്സിൽ മൂന്ന് ബാറ്ററി പാക്ക് വേരിയന്റുകളും എക്സ് പ്ലസിൽ രണ്ടും. സ്കേലബിൾ എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിലാണ് ബൈക്കുകളുടെ നിർമാണം. 74,999 രൂപ മുതലാണ് എക്സ് ഷോറൂം വില. മാർച്ച് പകുതിയോടെ വാഹനം വിതരണം ചെയ്യാനാണ് ഒല പദ്ധതിയിട്ടിരിക്കുന്നത്.

റോഡ്സ്റ്റർ എക്സ്
2.5 കിലോവാട്ട് മോഡലിന് 144 കിലോമീറ്ററാണ് റേഞ്ച്. 3.5, 4.5 മോഡലുകള്‍ക്ക് യഥാക്രമം 201, 259 എന്നിങ്ങനെയാണ് കമ്ബനി റേഞ്ച് അവകാശപ്പെടുന്നത്. 2.5 കിലോവാട്ട് മോഡലിന് 105 കിലോമീറ്ററും 3.5, 4.5 മോഡലുകള്‍ക്ക് 118 ഉം ആണ് ഉയർന്ന വേഗത.

ഇക്കോ, നോർമല്‍, സ്പോർട്സ് എന്നീ മൂന്ന് റൈഡ് മോഡുകളുണ്ട്. 4.3 ഇഞ്ച് എല്‍ സി.ഡി ഡിസ്പ്ലേയും ലഭിക്കും. സില്‍വർ, ബ്ലൂ, ഗ്രീൻ, വൈറ്റ് നിറങ്ങളില്‍ വാഹനം സ്വന്തമാക്കാം.

റോഡ്സ്റ്റർ എക്സ് പ്ലസ്
9.1 കിലോവാട്ടുള്ള റോഡ്സ്റ്റർ എക്സ് പ്ലസിന് 501 കിലോമീറ്ററും 4.5 വേരിയന്റിന് 259 ഉം ആണ് റേഞ്ച്. ഇക്കോ, നോർമല്‍, സ്പോർട്സ് എന്നീ മൂന്ന് റൈഡ് മോഡുകളും ഉണ്ട്.

125 ആണ് ഉയർന്ന വേഗത. 4.3 ഇഞ്ച് എല്‍.സി.ഡി ഡിസ്പ്ലേ, അഡ്വാൻസ്ഡ് റീജൻ ബ്രേക്കിങ്, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്സ് മോഡ് എന്നീ ഫീച്ചറുകള്‍ ഉണ്ട്.

കളർ ഓപ്ഷനുകള്‍ റോഡ്സ്റ്റർ എക്സിന് സമാനമാണ്. കൂടാതെ, സെഗ്മെന്റില്‍ ആദ്യമായി ബ്രേക്ക് ബൈ വയർ സംവിധാനത്തോടെയാണ് വാഹനത്തിന്റെ വരവ്. സിംഗിള്‍ ചാനല്‍ എ.ബി.എസും ഉണ്ട്.

വിവിധ വേരിയന്റുകളും എക്സ് ഷോറൂം വിലയും

  • റോഡ്സ്റ്റർ എക്സ് 2.5 കിലോ വാട്സ്- 74,999
  • റോഡ്സ്റ്റർ എക്സ് 3.5 കിലോവാട്സ്- 84,999
  • റോഡ്സ്റ്റർ എക്സ് 4.5 കിലോ വാട്സ്- 94,999
  • റോഡ്സ്റ്റർ എക്സ് പ്ലസ് 4.5 കിലോ വാട്സ്- 1,04,999
  • റോഡ്സ്റ്റർ എക്സ് പ്ലസ് 9.1 കിലോവാട്സ്- 1,54,999

X
Top