Alt Image
സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെ

123 ഇലക്ട്രിക് ബസുകളുടെ വിതരണത്തിനുള്ള ഓർഡർ സ്വന്തമാക്കി ഒലെക്ട്ര ഗ്രീൻടെക്ക്

മുംബൈ: ഇലക്ട്രിക് ബസുകളുടെ വിതരണത്തിനുള്ള ഓർഡർ നേടി ഒലെക്ട്ര ഗ്രീൻടെക്ക്. 123 ഇലക്ട്രിക് ബസുകൾക്കായി സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലൊന്നിൽ നിന്ന് കമ്പനിയുടെ എവി ട്രാൻസ് കൺസോർഷ്യത്തിന് ലെറ്റർ ഓഫ് അവാർഡ് (എൽഒഎ) ലഭിച്ചതായി ഒലെക്ട്ര ഗ്രീൻടെക് അറിയിച്ചു.

123 ഇലക്ട്രിക് ബസുകളുടെ വിതരണത്തിന് ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) / ഒപെക്സ് മോഡൽ അടിസ്ഥാനത്തിലുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. 15 വർഷത്തെ കാലയളവുള്ള ഈ കരാറിന്റെ മൂല്യം ഏകദേശം 185 കോടി രൂപയാണ്. ഓർഡർ പ്രകാരം ഈ ബസുകളുടെ വിതരണം 9 മാസത്തിനുള്ളിൽ പൂർത്തിയാക്കും.

കൂടാതെ കരാർ കാലയളവിൽ ഈ ബസുകളുടെ അറ്റകുറ്റപ്പണി ഒലെക്ട്ര ഏറ്റെടുക്കും. ഈ ഓർഡർ വിജയത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 3.28 ശതമാനം ഉയർന്ന് 630.85 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top