ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആസ്റ്ററിന്റെ 9 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് ഒളിമ്പസ് ക്യാപിറ്റല്‍

ബെംഗളൂരു: പ്രമുഖ ഹെല്‍ത്ത്കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ 9.01 ശതമാനം ഓഹരികള്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് ക്യാപിറ്റല്‍ ഏഷ്യ ബള്‍ക്ക് ഡീല്‍ വഴി കൈമാറ്റം നടത്തി.

ഗവണ്മെന്റ് ഓഫ് സിംഗപ്പൂര്‍ 89 കോടി രൂപ മൂല്യം വരുന്ന ഓഹരികളും ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ട് 107 കോടി രൂപയുടെ ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി 227 കോടി രൂപയുടെ ഓഹരികളും ഇന്നത്തെ ഡീല്‍ വഴി സ്വന്തമാക്കി.

ഓഹരി വന്യ മറ്റു നിക്ഷേപകരെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. മാര്‍ച്ച് പാദത്തിലെ കണക്ക് പ്രകാരം ഒളിമ്പസിന് ആസ്റ്ററില്‍ 10.1 ശതമാനം ഓഹരികളാണുള്ളത്.

വര്‍ഷക്കാലയളവില്‍ 131 ശതമാനത്തിലധികം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് ആസ്റ്റര്‍. അടുത്തിടെ ഗള്‍ഫ് ബിസിനസിനെ വേര്‍പെടുത്തിയ ആസ്റ്റര്‍ അതു വഴി ലഭിച്ച തുക ഉപയോഗിച്ച് ഓഹരിയൊന്നിന് 118 രൂപ വീതം ലാഭവിഹിതവും നല്‍കിയിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആസ്റ്ററിന്റെ മൊത്ത വരുമാനം 3,723.75 കോടി രൂപയാണ്. ഇക്കാലയളവില്‍ ലാഭം 211.56 കോടി രൂപയുമാണ്.

X
Top