ജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നുജിഎസ്ടി കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ അറിയാംകമ്പനികളിൽ നിന്നും ‘യൂസ്ഡ് കാർ’ വാങ്ങിയാൽ ജിഎസ്ടി നിരക്ക് കൂടും

ജിയോ-ബിപിയുമായി സഹകരണം പ്രഖ്യാപിച്ച് ഒമാക്സ് ലിമിറ്റഡ്

മുംബൈ: ഇലക്ട്രിക്കൽ വാഹനങ്ങൾക്കായി ബാറ്ററി ചാർജിംഗ് ഇക്കോസിസ്റ്റം സ്ഥാപിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (ആർഐഎൽ) ബിപിയും തമ്മിലുള്ള ഫ്യൂവൽ ആൻഡ് മൊബിലിറ്റി സംയുക്ത സംരംഭമായ (ജെവി) ജിയോ-ബിപിയുമായി സഹകരിച്ചതായി റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഒമാക്സ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. കരാറിന്റെ ഭാഗമായി, ജിയോ-ബിപി 12 നഗരങ്ങളിലെ വിവിധ ഒമാക്സ് പ്രോപ്പർട്ടികളിൽ ഇവി ചാർജിങ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ഇത് ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, ന്യൂ ചണ്ഡീഗഡ്, ലുധിയാന, പട്യാല, അമൃത്സർ, ജയ്പൂർ, സോനിപത്, ബഹദൂർഗഡ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.

ആർഐഎല്ലും ബിപിയും സംയുക്തമായി കഴിഞ്ഞ ജൂലൈയിലാണ് റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ് (RBML) എന്ന സംയുക്ത സംരംഭം സ്ഥാപിച്ചത്. ഈ സഹകരണത്തിന് കീഴിൽ ജിയോ-ബിപി, ഒമാക്സ് പ്രോപ്പർട്ടികളിൽ ഇരുചക്ര, നാലു ചക്ര വാഹനങ്ങൾക്കായി 24×7 ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കും. കൂടാതെ, ഈ സംയുക്ത സംരംഭത്തിന്റെ ഇവി സേവനങ്ങൾ ജിയോ-ബിപി പൾസ്‌ എന്ന ബ്രാൻഡിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ജിയോ-ബിപി പൾസ്‌ മൊബൈൽ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടെത്താനും അവരുടെ ഇലക്ട്രിക് വാഹനങ്ങൾ തടസ്സമില്ലാതെ ചാർജ് ചെയ്യാനും കഴിയും.

X
Top