ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഗ്രാമീണ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ വിന്യസിക്കാൻ അഗ്രി ജംഗ്ഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒമേഗ സെയ്കി

ഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തോടെ ഗ്രാമീണ വിപണികളിൽ പതിനായിരത്തിലധികം ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ വിന്യസിക്കുന്നതിന് അഗ്രി ജംഗ്ഷനുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച്‌ ഒമേഗ സെയ്കി മൊബിലിറ്റി (OSM). ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും ടയർ II, III വിപണികളിൽ ഈ വാഹനങ്ങൾ അവതരിപ്പിക്കുമെന്ന് ഇരു കമ്പനികളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഫരീദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമേഗ സെയ്കിയുടെ ഉൽപ്പന്ന ശ്രേണിയിൽ ഇലക്ട്രിക് ത്രീ-വീലർ Rage+, പാസഞ്ചർ ഇലക്ട്രിക് ത്രീ-വീലർ സ്ട്രീം, ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ M1KA എന്നിവ ഉൾപ്പെടുന്നു. ഗ്രാമീണ വിപണിയിലെ ആവശ്യം നിറവേറ്റുന്നതിനായി ഇ-ടു-വീലർ മൊപെഡോ, സ്ട്രീം സിറ്റി, ഡ്രോണുകൾ, ട്രാക്ടറുകൾ തുടങ്ങിയ പ്രത്യേക പുതിയ ഉൽപ്പന്ന നിരയ്‌ക്കൊപ്പം Rage+ റേഞ്ച് സ്ട്രീമും വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു.

പങ്കാളിത്തത്തിന് കീഴിൽ കാർഷിക ഉൽപന്നങ്ങളുടെ ഡിജിറ്റൽ വിപണിയായ അഗ്രി ജംഗ്ഷൻ, വാഹന വിന്യാസം, വെബ്‌സൈറ്റിൽ ഒഎസ്‌എം വാഹനങ്ങൾ ലിസ്റ്റ് ചെയ്യൽ, പിഎം മുദ്ര യോജന വഴി ക്രെഡിറ്റ് ആക്‌സസ് നൽകൽ, ഇവി ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കൽ എന്നിവയ്‌ക്ക് പിന്തുണ നൽകും.

മറുവശത്ത്, ഒഎസ്‌എം ഇവികൾ നൽകുകയും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുകയും ഇന്ത്യയിലെ ഗ്രാമീണ വിപണികൾക്കായി പ്രത്യേകം പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു ആർ ആൻഡ് ഡി ടീമിനെ നിയമിക്കുകയും ചെയ്യും.

X
Top