ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

കമ്പനി പ്രൊമോട്ടര്‍മാര്‍ ഈ വർഷം മാത്രം വിറ്റൊഴിഞ്ഞത് ഒരു ലക്ഷം കോടി മൂല്യമുള്ള ഓഹരികള്‍; രേഖപ്പെടുത്തിയത് കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയോളം

മുംബൈ: വിപണിയിലെ മുന്നേറ്റം നേട്ടമാക്കി കമ്പനികളുടെ പ്രൊമോട്ടർമാർ(Company Promotors). വില വൻതോതില്‍ ഉയർന്നതോടെ ഈ വർഷം മാത്രം ഇവർ വിറ്റത് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍.

2023ലെ 48,000 കോടി രൂപയേക്കാള്‍ ഇരട്ടിയോളം വർധന. 2022ലും 2021ലും ഇത് യാഥാക്രമം 25,400 കോടിയും 54,500 കോടിയുമായിരുന്നു.

ഇന്റർഗ്ലോബ് ഏവിയേഷൻ, അംബുജ സിമെന്റ്സ്, പതിഞ്ജലി ഫുഡ്സ്, മാക്സ് ഫിനാൻഷ്യല്‍ സർവീസസ്, കെപിആർ മില്‍സ്, ഈസി ട്രിപ്പ് പ്ലാനേഴ്സ്, വെല്‍സ്പണ്‍ ലിവിങ്, സിയന്റ് ഡിഎല്‍എം, സിഗ്നിറ്റി ടെക്നോളജീസ് തുടങ്ങിയ കമ്പനികളുടെ പ്രൊമോട്ടർമാർ ഈയിടെ വൻതോതില്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതായി ബിഎസ്‌ഇ, എൻഎസ്‌ഇ എന്നിവയില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

ജൂലായ് ഒന്നിന് ശേഷം 300 കോടി മുതല്‍ 10,500 കോടി രൂപവരെ മൂല്യമുള്ള ഓഹരികളാണ് പ്രൊമോട്ടർമാർ വിറ്റത്.

മുമ്പത്തെ അപേക്ഷിച്ച്‌ ഓഹരികളിലെ മുന്നേറ്റം അവസരോചിതമായി ഉപയോഗിക്കുകയാണ് പ്രൊമോട്ടർമാർ. വൻതോതില്‍ ഓഹരികള്‍ വിറ്റൊഴിയുമ്ബോള്‍ ഈ കമ്പനികളിലെ നിക്ഷേപകർ കരുതലെടുക്കണമെന്നും വിദഗ്ധർ സൂചന നല്‍കുന്നു.

ഇന്റർഗ്ലോബ് ഏവിയേഷന്റെ പ്രൊമോട്ടർ രാകേഷ് ഗാങ്വാളും അദ്ദേഹത്തിന്റെ കുടുംബ ട്രസ്റ്റും കഴിഞ്ഞ മാസം 5.83 ശതമാനം ഓഹരികള്‍ 10,500 കോടി രൂപയ്ക്കാണ് കയ്യൊഴിഞ്ഞത്. അംബുജ സിമെന്റ്സിന്റെ 2.8 ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് 4,200 കോടി രൂപയ്ക്ക് ഓഗ്സ്റ്റ് മാസത്തില്‍ വിറ്റൊഴിഞ്ഞു.

ഈ മാസം പതഞ്ജലി ഫുഡ്സിന്റെ പ്രൊമോട്ടർമാർ 18 ലക്ഷം ഓഹരികളാണ് 2,016 കോടിക്ക് വിറ്റത്. മാക്സ് ഫിനാൻഷ്യല്‍ സർവീസസിന്റെ പ്രമോട്ടർ സ്ഥാപനം കടം തിരിച്ചടക്കുന്നതിനായി 3.19 ശതമാനം ഓഹരികള്‍ വിറ്റ് 1,218 കോടി രൂപ സമാഹരിച്ചു.

വെല്‍സ്പണ്‍ ലിവിങിന്റെ പ്രൊമോട്ടർ ഓപ്പണ്‍ മാർക്കറ്റ് ഇടപാടിലൂടെ 4.98 കോടി ഓഹരികള്‍ 1,035 കോടി രൂപയ്ക്കാണ് കൈമാറിയത്.

കെപിആർ മില്ലിന്റെ പ്രൊമോട്ടർമാരില്‍ ഒരാളായ കെ.പി രാമസ്വാമി 971.4 കോടി രൂപയുടെ ഓഹരികള്‍ വിറ്റപ്പോള്‍ ഈസി ട്രിപ്പ് പ്ലാനേഴ്സിന്റെ സഹസ്ഥാപകനും സിഇഒയുമായ നിശാന്ത് പിട്ടി 24.65 കോടി ഓഹരികള്‍ ബ്ലോക്ക് ഡീലുകളിലൂടെ 920 കോടി രൂപയ്ക്കാണ് ബുധനാഴ്ച കൈമാറിയത്.

ലിസ്റ്റിങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനോ കടം കുറയ്ക്കുന്നതിനോ കമ്ബനിയില്‍ തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍ സ്വീകരിച്ചതോ മറ്റുകാരണങ്ങളോ ആകാം വൻതോതില്‍ ഓഹരി കൈമാറ്റത്തിന് പ്രൊമോട്ടർമാരെ പ്രേരിപ്പിച്ചത്.

ബിസിനസുകളുടെ വൈവിധ്യവത്കരണം, ഫാമിലി ഓഫീസുകള്‍ സ്ഥാപിക്കല്‍, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ എന്നീ കാരണങ്ങളും ഓഹരി വിറ്റഴിക്കലിന് പിന്നിലുണ്ട്.

X
Top