2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതി അടുത്ത വർഷം മുതൽ; ആദ്യഘട്ടത്തിൽ ലഭ്യമാക്കുക 70 പ്രസിദ്ധീകരണങ്ങൾ

ന്യൂഡൽഹി: ശാസ്ത്ര ഗവേഷണ പഠനങ്ങളും ജേണലുകളും എല്ലാവർക്കും ലഭ്യമാക്കാനുള്ള ‘വൺ നേഷൻ വൺ സബ്സ്ക്രിപ്ഷൻ’ പദ്ധതി അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം നടപ്പാക്കുന്നു.

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാർഥികൾക്കും പ്രയോജനം ലഭിക്കുന്നതാണു പദ്ധതി. ആദ്യ ഘട്ടത്തിൽ 70 പ്രസിദ്ധീകരണങ്ങളാകും ഓൺലൈനായി ലഭ്യമാക്കുക.

സയൻസ്, എൻജിനീയറിങ്, ടെക്നോളജി, കണക്ക് (സ്റ്റെം) മേഖലയിലെ പ്രധാന പ്രസിദ്ധീകരണങ്ങളും വിവരസമാഹാരങ്ങളും രാജ്യത്തെ എല്ലാ വിദ്യാർഥികൾക്കുമായി ലഭ്യമാക്കാനാണു ശ്രമമെന്നു വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്(ഐസിഎആർ), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ), ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(ഡിബിടി), പ്രതിരോധ ഗവേഷണ സ്ഥാപനം(ഡിആർഡിഒ), ബഹിരാകാശ ഗവേഷണ കേന്ദ്രം(ഐഎസ്ആർഒ) തുടങ്ങിയ എല്ലാ സ്ഥാപനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കും.

X
Top