സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

വൺ നോട്ട് വൺൻ്റെ അത്യാധുനിക HyFlex 101 ലേണിംഗ് ഹബ്ബിന് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ തുടക്കം കുറിച്ചു.

തൃശ്ശൂർ : നൂതന സാങ്കേതിക വിദ്യകളുമായി വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക ഗവേഷണ വികസന സ്ഥാപനമായ വൺ നോട്ട് വൺൻ്റെ അത്യാധുനിക HyFlex 101 ലേണിംഗ് ഹബ്ബിന് മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്കൂളിൽ തുടക്കം കുറിച്ചു. നൂതനമായ വിദ്യാഭ്യാസ രീതികൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന പ്രസ്തുത സംയുക്ത പദ്ധതി വിദ്യാഭ്യാസ രംഗത്തെ നിർണായകമായ ഒരു കാൽവെപ്പാണ്.

എന്താണ് ഹൈ ഫ്ലെക്സ് ലേണിങ്?
HyFlex (ഹൈബ്രിഡ് ഫ്ലക്സിബിൾ) ക്ലാസ് മുറിയിൽ അധിഷ്ഠിതമായ പരമ്പരാഗതമായ പാഠ്യപദ്ധതിയെ ഓൺലൈൻ പഠനവുമായി സംയോജിപ്പിക്കുന്ന ഒരു നവീന സമീപനമാണ് ഇത്. വിദ്യാർത്ഥികൾക്ക് അറിവിന്റെ അക്ഷയ ഖനികളിലേക്ക് അനായാസമായി പ്രവേശിക്കാനുള്ള സൗകര്യം ഈ പദ്ധതിയിലൂടെ ഉണ്ടാകുന്നു. ഈ പാഠ്യ പദ്ധതിയിലൂടെ ഓരോ കുട്ടിയുടെയും കഴിവുകൾക്ക് അനുസരിച്ച് വ്യക്തിഗത ക്ലാസുകളും, ഓൺലൈൻ ക്ലാസുകളും, വ്യക്ത്യാധിഷ്ഠിത റെക്കോർഡഡ് ക്ലാസുകളും ലഭ്യമാക്കുന്നു. HyFlex 101 ലേണിങ് ഹബ്ബിലൂടെ ഡിജിറ്റൽ ക്ലാസ് റൂമുകൾ ഹൈ-സ്പീഡ് ഇൻറർനെറ്റ്, വിപുലമായ കോൺഫറൻസിംഗ് സൗകര്യങ്ങൾ എന്നിവ പാഠ്യരീതിക്കൊപ്പം സംയോജിപ്പിച്ചിരിക്കുന്നു.

വിദ്യാർത്ഥീ ശാക്തികരണം – നൂതന നൈപുണ്യ വികസനത്തിലൂടെ
ഈ പദ്ധതിയുടെ ഭാഗമായി കൈലാസനാഥ വിദ്യാനികേതനിൽ പ്രോജക്ട് മാനേജ്മെൻറ്, ഹൈപ്പർ ലോക്കൽ മാർക്കറ്റിംഗ്, ഫിലിം മേക്കിങ്, മീഡിയ പ്രൊഡക്ഷൻ, മറ്റു സാങ്കേതിക മേഖലകളിൽ കഴിവുകൾ ആർജിക്കാൻ ഉതകുന്ന പ്രായോഗിക കോഴ്സുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുന്നു. അത് വിഷയങ്ങളിൽ വിദഗ്ധരായവരുടെ നേതൃത്വത്തിൽ എല്ലാ മാസവും വർഷോപ്പുകളും ഹാക്കത്തോണുകളും നടത്തുന്നതായിരിക്കും. അതോടൊപ്പം തന്നെ പ്രായോഗിക പരിശീലനവും കൃത്യമായുള്ള മെന്ററിംഗും നൽകുന്നതായിരിക്കും.

വൺ നോട്ട് വൺ നിക്ഷേപകരിൽ പ്രധാനിയും നായർ വെഞ്ചേഴ്സിൻ്റെ മാനേജിംഗ് പാർട്ണറുമായ വിനയ് നായർ തന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നു:
“കൈലാസനാഥ വിദ്യാനികേതനിലെ HyFlex 101 ലേണിംഗ് ഹബ്ബിൻറെ നിക്ഷേപം കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്, വിദ്യാഭ്യാസരംഗത്തെ നൂതന മാറ്റങ്ങളോട്പൊരുത്തപ്പെടാനും ഇന്നോവേറ്റീവ് ആയിട്ടുള്ള പഠനസാഹചര്യം സൃഷ്ടിഞാനും പ്രാപ്തരാക്കുകയാണ്. അതിനുവേണ്ടി, സാങ്കേതികവിദ്യയും ഫ്ലക്സബിൾ ലേണിംഗ് മോഡലുകളും സംയോജിപ്പിച്ച് മാറുന്ന ലോകത്ത് വിജയിക്കാനുള്ള കഴിവുകളും അനുഭവങ്ങളും വിദ്യാർഥികൾക്ക് സമ്മാനിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിൻറെ കാലഘട്ടത്തിൽ ഞങ്ങളുടെ ഈ കാൽവെപ്പ് നമ്മുടെ വിദ്യാലയത്തെ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന സ്ഥാനത്തേക്ക് ഉയർത്തുന്നു എന്നതിൽ സംശയമില്ല.”
തത്സമയപരിപാടികളിലെ പങ്കാളിത്തം:
HyFlex 101 ലേണിങ് ഹബ്ബിലുള്ള, കുട്ടികളുടെ തൽസമയ പരിപാടികളിലെ പങ്കാളിത്തവും, പ്രായോഗിക പരിജ്ഞാനവും വർദ്ധിപ്പിക്കുന്നതിനുതകുന്ന മൂന്ന്പ്രധാന പരിപാടികൾ വൺ നോട്ട് വൺ തൃശ്ശൂർ ആസൂത്രണം ചെയ്തിരിക്കുന്നു:

  1. One Nought One Triathlon Sprint Edition 2025: സാംസ്കാരിക നഗരിയായ തൃശൂരിലെ പ്രാദേശിക സമൂഹത്തിൽ ഫിറ്റ്നസും ആരോഗ്യപരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന ഒരു കമ്മ്യൂണിറ്റി ഇവൻറ്.
  2. Health Vogue (ഹെൽത്ത് വോഗ്) ഫാഷൻ ഷോ: നൂതന സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ ഫാഷൻ ഷോയിലൂടെ ആരോഗ്യ ബോധവൽക്കരണം നടത്തുന്നു.
  3. TEDxPunkunnam Thrissur: സമൂഹത്തിന്റെ ഉന്നമനത്തിനായി വിദ്യാർത്ഥികൾക്ക് അവരുടെ ആശയങ്ങൾ പങ്കിടാനും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും ഹൈപ്പർലോക്കൽ മാർക്കറ്റിങ്ങിലും പങ്കെടുക്കാനുള്ള അവസരങ്ങൾ നൽകുന്നു.

മുകളിൽ പറഞ്ഞ ഈ പരിപാടികളിലൂടെകുട്ടികളുടെ നൈപുളികൾ പ്രയോഗിക്കാൻ HyFlex 101 ലേണിങ് ഹബ്ബ് വഴിയൊരുക്കുന്നു. ഇത് അവരുടെ പ്രായോഗിക ജീവിതവും വിദ്യാഭ്യാസ ജീവിതവും അഭിവൃദ്ധിപ്പെടുത്താൻ സഹായകമാകുന്നു.

വിദ്യാലയത്തിനും സമൂഹത്തിനും ഉണ്ടാകുന്ന പ്രയോജനങ്ങൾ
കൈലാസനാഥ വിദ്യാനികതനിൽ HyFlex 101 ലേണിങ് ഹബ്ബിന് തുടക്കം കുറിക്കുന്നതോടെ വിദ്യാർഥികൾക്ക് അവരുടെ ആശയവിനിമയതലം വിപുലമാക്കാൻ സഹായിക്കുന്നു. അത്യന്താധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ പുതിയ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനൊപ്പം തന്നെ സ്കൂളിൻറെ പ്രശസ്തി വർധിക്കുകയും ചെയ്യുന്നു. ഈ സംയുക്ത സംരംഭത്തിലൂടെ STEM വിദ്യാഭ്യാസ പ്രോത്സാഹനത്തിനു വേണ്ടി ഗവൺമെൻറ് അനുശാസിച്ചിട്ടുള്ള ഗ്രാൻഡുകളും പ്രോജക്ടുകളും മറ്റും നേടുന്നതിനുള്ള അവസരങ്ങളുംലഭ്യമാകുന്നു .
കൈലാസനാഥ ട്രസ്റ്റിയായ സീജോ പുരുഷോത്തമൻ്റെ ഈ പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായം:
“വൺ നോട്ട് വൺ എന്ന സംരംഭവുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണ്. ഈ സംരംഭം വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ പഠനാനുഭവങ്ങൾ സമ്മാനിക്കുകയും അവരുടെ ഭാവി കർമ്മപദ്ധതികളിൽ ഉന്നത നേട്ടം കൈവരിക്കുന്നതിനുള്ള അവസരങ്ങൾ ലക്ഷ്യമാക്കുകയും ചെയ്യുന്നു. പ്രസ്തുത സംയുക്ത പ്രവർത്തനത്തിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഓരോ കുട്ടിക്കും ലഭ്യമാക്കുന്നു എന്നത് ഉറപ്പുവരുത്താൻ കഴിയുകയും ചെയ്യുന്നു.”

ഭാവി നേട്ടങ്ങൾ
കൈലാസനാഥ വിദ്യാനികതൻ്റെയും വൺ നോട്ട് വൺൻ്റേയും സംയുക്ത പദ്ധതിയായ HyFlex 101 ലേണിങ് ഹബ്ബ് ഉടൻതന്നെ പ്രാബല്യത്തിൽ വരുന്നതായിരിക്കും. സുപ്രസക്തമായ ഈ സംയുക്ത സംരംഭത്തിലൂടെ തൃശ്ശൂർ ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ഈ വിദ്യാലയം മാറും.

കൈലാസനാഥ വിദ്യാനികേതൻ:

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് കൈലാസനാഥ വിദ്യാനികേതൻ. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും വിദ്യാർത്ഥികളുടെ സമഗ്ര വികാസവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ ലക്ഷ്യം.

One Nought One
One Nought One ഒരു ഡൽഹി ആസ്ഥാനമായ സാങ്കേതിക സ്ഥാപനവും നായർ വെഞ്ച്വേഴ്സിന്റെ പോർട്ട്ഫോളിയോ കമ്പനിയുമാണ്. ആൾഗോരിതം മാർക്കറ്റിംഗ്, എ.ഐ. ഡ്രൈവൻ സൊലൂഷനുകൾ എന്നിവയിൽ വിദഗ്ധമായ One Nought One, വിവിധ മേഖലകളിൽ സാങ്കേതിക സംയോജനത്തെ മുൻനിർത്തി പ്രവർത്തിക്കുന്നു.


Nair Ventures
നായർ വെഞ്ച്വേഴ്സ് ഒരു മുംബൈ ആസ്ഥാനമായ വെഞ്ച്വർ ക്യാപിറ്റൽ, പ്രൈവറ്റ് ഇക്വിറ്റി ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ, ഫസിലിറ്റേഷൻ, എക്സിക്യൂഷൻ ഏജൻസിയാണ്. വൺ നോട്ടു വൺ പോലുള്ള നവീകരണ കമ്പനികളെ അവരുടെ വളർച്ചാ ലക്ഷ്യങ്ങൾക്കും തന്ത്രപരമായ ലക്ഷ്യങ്ങൾക്കും കൈവരിക്കാൻ നെയർ വെഞ്ച്വേഴ്സ് പിന്തുണയ്ക്കുന്നു.

X
Top