റഷ്യന്‍ എണ്ണയില്‍ ഇളവിനായി ഇന്ത്യയും ചൈനയുംപിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം പ്രതീക്ഷകളില്‍ ബജറ്റ്ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽഭക്ഷ്യ എണ്ണ വിലക്കയറ്റം രൂക്ഷമാകുന്നുഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് നെഞ്ചിടിപ്പേറുന്നു

നിഫ്‌റ്റി 200 സൂചികയിലെ മൂന്നിലൊന്ന്‌ ഓഹരികളും കരടികളുടെ പിടിയില്‍

ഹരി വിപണിയില്‍ കഴിഞ്ഞ ആറ്‌ ദിവസം തുടര്‍ച്ചയായി ഉണ്ടായ വില്‍പ്പന സമ്മര്‍ദത്തില്‍ നിഫ്‌റ്റി 200 സൂചികയില്‍ ഉള്‍പ്പെട്ട മൂന്നിലൊന്ന്‌ ഓഹരികളും 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനു താഴേക്ക്‌ ഇടിഞ്ഞു.

ഒരു ഓഹരി 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനു താഴേക്ക്‌ ഇടിയുമ്പോള്‍ അത്‌ ബെയറിഷ്‌' പ്രവണതയായാണ്‌ വിലയിരുത്തപ്പെടുന്നത്‌. 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനു മുകളിലേക്ക്‌ നീങ്ങുമ്പോള്‍ അത്‌ബുള്ളിഷ്‌’ ആയും വിലയിരുത്തപ്പെടുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, വിപ്രോ, ബിപിസിഎല്‍ എന്നീ നിഫ്‌റ്റി ഓഹരികളും കരടികളുടെ പിടിയില്‍ അമര്‍ന്ന കൂട്ടത്തിലുണ്ട്‌.

ഇന്ദ്രപ്രസ്ഥ ഗ്യാസ്‌, ഗുജറാത്ത്‌ ഗ്യാസ്‌, ബയോകോണ്‍, പിഡിലിറ്റ്‌ ഇന്റസ്‌ട്രീസ്‌, ഡാബര്‍ ഇന്ത്യ, നവീന്‍ ഫ്‌ളൂറൈന്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ മിഡ്‌കാപ്‌ ഓഹരികളും 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനു താഴേക്ക്‌ ഇടിഞ്ഞു.

കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ നിഫ്‌റ്റി 4.8 ശതമാനം നഷ്‌ടമാണ്‌ നേരിട്ടത്‌. 200 ദിവസത്തെ മൂവിംഗ്‌ ആവറേജ്‌ ഓഹരികളുടെ സുപ്രധാന താങ്ങ്‌ നിലവാരമായാണ്‌ പരിഗണിക്കപ്പെടുന്നത്‌. വിപണിയിലെ ദൗര്‍ബല്യം തുടര്‍ന്നും നിലനില്‍ക്കുകായണെങ്കില്‍ കൂടുതല്‍ ഓഹരികള്‍ കരടികളുടെ പിടിയില്‍ പെടാന്‍ സാധ്യതയുണ്ട്‌.

അതേ സമയം 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനെ വ്യത്യസ്‌ത രീതിയില്‍ നിക്ഷേപകര്‍ വ്യാഖാനിക്കാറുണ്ട്‌.

ബുള്‍ മാര്‍ക്കറ്റിലെ തിരുത്തലായാണ്‌ വിപണിയിലെ ഇടിവിനെ നിക്ഷേപകര്‍ കാണുന്നതെങ്കില്‍ അവരെ സംബന്ധിച്ചിടത്തോളം ഓഹരി വില 200 ദിവസത്തെ മൂവിംഗ്‌ ആവറേജിന്‌ താഴേക്ക്‌ പോകുമ്പോള്‍ അമിതമായി വില്‍പ്പന നടന്നതായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ബ്ലൂംബെര്‍ഗ്‌ നടത്തിയ അനലിസ്റ്റുകളുടെ സര്‍വേ പ്രകാരം ഇപ്പോള്‍ 200 ദിവസത്തെ മൂവിംഗ്‌ ആവറേജിനു താഴേക്ക്‌ വന്ന പല ഓഹരികളും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വരെ നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്‌.

X
Top