ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം മതിയെന്ന് എൻപിസിഐ

ന്യൂഡൽഹി: ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ്ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു.

ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്ടാഗുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ഏറ്റവും ഒടുവിൽ വാങ്ങിയ ഫാസ്ടാഗ് മാത്രമേ ആക്ടീവ് ആയിരിക്കൂ.

ഒരു വാഹനത്തിന് നിലവിൽ ഒരു ആക്ടീവ് ഫാസ്ടാഗ് ഉണ്ടെങ്കിൽ രണ്ടാമതൊരു ഫാസ്ടാഗ് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

X
Top