സർക്കാർ ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഒരു ഗഡു ഡിഎ, ഡിആർ അനുവദിച്ചുപുഴുക്കലരി, കുത്തരി എന്നിവയുടെ കയറ്റുമതി തീരുവ ഒഴിവാക്കിഇന്ത്യയിൽ വിമാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ചുവടുവയ്പുമായി വ്യോമയാന മന്ത്രാലയം2075-ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ജയശങ്കര്‍; ‘നമ്മൾ 52.5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ ആകും’ഏഴ് ശതമാനം ജിഡിപി വളർച്ചാ പ്രതീക്ഷയും 151,000-ത്തിലേറെ സ്റ്റാർട്ടപ്പുകളുമായി ഇന്ത്യ അതിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനരാവിഷ്ക്കരിക്കുന്നു

ഒഎന്‍ജിസി ഓഹരിയില്‍ നെഗറ്റീവ് കാഴ്ചപ്പാടുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: നാലാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ഓഹരി 2.49 ശതമാനം താഴ്ന്നു. 154.9 രൂപയിലായിരുന്നു ക്ലോസിംഗ്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമൂറ ഓഹരി കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

130 രൂപയാണ് ലക്ഷ്യവില. അതേസമയം എലാറ ലക്ഷ്യവില 144 രൂപയില്‍ നിന്നും 153 രൂപയാക്കിയിട്ടുണ്ട്. എങ്കിലും ഓഹരി കുറയ്ക്കാന്‍ തന്നെയാണ് അവര്‍ പറയുന്നത്.

5701 കോടി രൂപയാണ് നാലാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുവന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 53 ശതമാനം കുറവ്.

ഏകീകൃത വരുമാനം 158,660.49 കോടി രൂപയില്‍ നിന്നും 166,728.80 കോടി രൂപയായി ഉയര്‍ന്നു. സ്്റ്റാന്റലോണ്‍ അടിസ്ഥാനത്തില്‍ 248 കോടിയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 8860 കോടി അറ്റാദായം നേടിയ സ്ഥാനത്താണിത്.

സ്റ്റാന്റലോണ്‍ മൊത്ത വരുമാനം 5.2 ശതമാനം ഉയര്‍ന്ന് 36293 കോടി രൂപയുടേതായിട്ടുണ്ട്. സേവന നികുതി, റോയല്‍റ്റി, പലിശ എന്നിവയ്ക്കായി 12,107 കോടി രൂപ വകയിരുത്തിയതാണ് അറ്റാദായത്തില്‍ കുറവുണ്ടാക്കിയത്. 0.5 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കി.

ഇതോടെ 2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം ലാഭവിഹിതം 225 ശതമാനം അഥവാ 5 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 11.25 ശതമാനമായി.

X
Top