
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല കമ്പനിയായ ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ സെപ്തംബര്‍ പാദ ഫലങ്ങള്‍ പുറത്തുവിട്ടു. വിന്‍ഡ്ഫാള്‍ നികുതി കാരണം
അറ്റാദായത്തില്‍ 30 ശതമാനം കുറവ് വന്നു. 12,825.99 കോടി രൂപ അഥവാ ഓഹരിയൊന്നിന് 10.20 രൂപയാണ് അറ്റാദായം.
തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 30 ശതമാനം കുറവാണിത്. തുടര്‍ച്ചയായി 15.6 ശതമാനം ഇടിവ്. എന്നാല്‍ ഉത്പാദിപ്പിച്ച ക്രൂഡ് ഓയിലിന്റെ മൊത്തം ബില്ലിംഗ് 37.7 ശതമാനം ഉയര്‍ന്ന് ബാരലിന് 94.59 ഡോളറായി മാറിയിട്ടുണ്ട്.
വരുമാനം 57.4 ശതമാനമുയര്‍ന്ന് 33,321 കോടി രൂപയാണ്. 135 ശതമാനം അഥവാ 5 രൂപ ഓഹരിയ്ക്ക് 6.75 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഏറ്റവും ഉയര്‍ന്ന കോര്‍പറേറ്റ് അറ്റാദായം രേഖപ്പെടുത്തിയ കമ്പനിയാണ് ഒഎന്‍ജിസി.
എന്നാല്‍ രണ്ടാം പാദത്തില്‍ എണ്ണ, വാതക ഉത്പാദനം 2 ശതമാനം ഇടിഞ്ഞു. 5.36 മില്യണ്‍ ടണ്‍ എണ്ണയാണ് കമ്പനി ഉത്പാദിപ്പിച്ചത്. 5.35 മില്യണ്‍ ക്യുബിക് മീറ്റര്‍ വാതകവും ഉത്പാദിപ്പിച്ചു.