ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഒഎന്‍ജിസി ഒന്നാംപാദം: അറ്റാദായം 102 ശതമാനം ഉയര്‍ന്ന് 17,383 കോടി രൂപ

ന്യൂഡല്‍ഹി: ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 17383 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്ത സമാന പാദത്തെ അപേക്ഷിച്ച് 102 ശതമാനം അധികം.

അതേസമയം, സ്റ്റാന്റലോണ്‍ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 10015 കോടി രൂപയായി. വരുമാനം 10 ശതമാനം താഴ്ന്ന് 1.63 ലക്ഷം കോടി രൂപയായപ്പോള്‍ മൊത്തം വരുമാനം 20 ശതമാനം താഴ്ന്ന് 33814 കോടി രൂപ.

ക്രൂഡ് ഓയില്‍ ഉത്പാദത്തില്‍ 3.2 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. വാതക ഉത്പാദനം 3 ശതമാനം കുറഞ്ഞു. പന്ന-മുക്ത ഓഫ് ഷോര്‍ പ്ലാറ്റ്‌ഫോമിലെ അടച്ചുപൂട്ടലും ബിപര്‍ജോയ് ചുഴലിക്കാറ്റുമാണ് ഉത്പാദനം കുറച്ചതെന്ന് ഒഎന്‍ജിസി അറിയിക്കുന്നു.

പൈപ്പ് ലൈനിലെ ചോര്‍ച്ച കാരണം ദക്ഷിണേന്ത്യയിലെ ക്രൂഡ് ഓയില്‍ കിണറുകള്‍ അടച്ചുപൂട്ടിയതും ഇടിവിന് കാരണമായി.

X
Top