രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

15000 കോടിയുടെ നിക്ഷേപത്തിനായി കരാറുകളിൽ ഒപ്പുവച്ച് ഒഎൻജിസി

മുംബൈ: ഡിസ്കവർഡ് സ്മോൾ ഫീൽഡ്സ് (DSF) ഓഫ്‌ഷോർക്കായി ആറ് കരാറുകളിൽ ഒപ്പുവച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻജിസി. അതിൽ അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും പാടങ്ങൾക്കായി മൂന്ന് വീതം കരാറുകളിൽ ഒപ്പുവെച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഡിഎസ്എഫ്-III ബിഡ് റൗണ്ടിന് കീഴിലാണ് കരാറുകൾ ഒപ്പിട്ടത്.

ഒരു ഏക ലേലക്കാരൻ എന്ന നിലയിലുള്ള നാല് കരാർ മേഖലകളും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡുമായിയുള്ള (IOCL) പങ്കാളിത്തത്തോടെയുള്ള രണ്ട് കരാർ മേഖലകളും ഇതിൽ ഉൾപ്പെടുന്നു. കമ്പനിക്ക് നൽകിയ ആറ് ഡിഎസ്എഫ്-III ബ്ലോക്കുകളുടെ വികസനത്തിനായി ഒഎൻജിസി 15077 കോടി രൂപയുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേപോലെ വെള്ളിയാഴ്ച, ഡിഎസ്എഫ് ബിഡ് റൗണ്ട്-III-ന് കീഴിൽ എട്ട് എണ്ണ-വാതക ഫീൽഡുകൾക്കായി കെയിൻ ഓയിൽ & ഗ്യാസ് കരാർ ഒപ്പിട്ടിരുന്നു. ഈ ഡിഎസ്എഫ് റൗണ്ടുകൾ രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഊർജ ആവശ്യം നിറവേറ്റുന്നതിനൊപ്പം ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.

X
Top