കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഉള്ളിയുടെ കയറ്റുമതി നിരോധനം നീക്കിയേക്കുമെന്ന് കേന്ദ്രം

ന്യൂ ഡൽഹി : പ്രധാന ഉൽപ്പാദന മേഖലകളിൽ പച്ചക്കറിയുടെ വില ഗണ്യമായി കുറഞ്ഞതിനാൽ ഉള്ളി കയറ്റുമതി നിരോധനം നീക്കാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്.

ഉൽപ്പാദനം കുറഞ്ഞതിനെത്തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ ആഭ്യന്തര വില ഇരട്ടിയിലധികമായതിനെത്തുടർന്ന് ഉള്ളിയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒന്നായ ഇന്ത്യ ഡിസംബർ 8 ന് കയറ്റുമതി നിരോധിച്ചു.

വരവ് വർധിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ക്വിന്റലിന് 1870 രൂപയിൽ നിന്ന് 20 ശതമാനം ഇടിഞ്ഞ് 1500 രൂപയായി. കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയതിന് ശേഷം, മഹാരാഷ്ട്രയിലെ പ്രധാന മൊത്തവ്യാപാര വിപണിയായ ലസൽഗാവിൽ വില 60% കുറഞ്ഞതായി പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു. പുതിയ ഖാരിഫ് ഉള്ളിയുടെ വരവ് പ്രതിദിനം 15,000 ക്വിന്റലായി ഉയർന്നു.

ലോകത്തെ ആഗോള വിപണിയിലെ സ്ഥാനം നിലനിർത്താനും ഇതിനകം ഒപ്പുവച്ച വ്യാപാര കരാറുകളെ മാനിക്കാനും ഇന്ത്യ ആഗ്രഹിക്കുന്നു, ഉദ്യോഗസ്ഥർ പറഞ്ഞു.

X
Top