പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചുവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടികെ-റെയില്‍ പദ്ധതി വീണ്ടും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ച് കേരളംകേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരത്തിൽഎല്ലാ റാബി വിളകളുടെയും താങ്ങുവില വർദ്ധിപ്പിച്ചു

ഓൺലൈൻ ഗെയിമിങ് നിയന്ത്രണം: കരട് ചട്ടം കേന്ദ്ര ഐടി മന്ത്രാലയം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്കു ഓൺലൈൻ ഗെയിം കളിക്കാൻ ഇനി മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണ്ടി വരും. ഓൺലൈൻ ഗെയിമിങ് രംഗം നിയന്ത്രിക്കാനുള്ള കരട് ചട്ടം കേന്ദ്ര ഐടി മന്ത്രാലയം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. 2021ലെ ഐടി ഇന്റർമീഡിയറി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. ഫെബ്രുവരിയോടെ ചട്ടം പ്രാബല്യത്തിൽ വന്നേക്കുമെന്നു കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഒരു ഗെയിമിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള ചൂതാട്ടം, വാതുവയ്പ് എന്നിവ ഓൺലൈനായി അനുവദിക്കില്ലെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗെയിം കമ്പനികൾക്കായി മനഃശാസ്ത്ര രംഗത്തു നിന്നുള്ള അംഗം ഉൾപ്പെട്ട സ്വയം നിയന്ത്രണ സമിതി (എസ്ആർഒ) നിലവിൽ വരും. ഈ എസ്ആർഒയുടെ റജിസ്ട്രേഷനുള്ള ഗെയിമുകൾ മാത്രമേ ഇന്ത്യയിൽ അനുവദിക്കൂ. അനുമതിയില്ലാത്ത വിദേശ വാതുവയ്പ്, ചൂതാട്ട ഗെയിമുകൾ ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിലും മറ്റും പരസ്യം ചെയ്യുന്നത് നിയമവിരുദ്ധമാകും. പണം ഉൾപ്പെടുന്ന ഗെയിമുകളായതിനാൽ കളിക്കുന്നവരുടെ തിരിച്ചറിയൽ നടപടി (കെവൈസി) കമ്പനികൾ പൂർത്തിയാക്കണം.
റിസർവ് ബാങ്ക് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേതിനു സമാനമായിരിക്കും ഈ നടപടികൾ. ഗെയിം കളിക്കുന്നവർക്ക് അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള അവസരം നൽകണമെന്നും വ്യവസ്ഥയുണ്ട്. വെരിഫൈ ചെയ്യുന്നവരുടെ ഗെയിമിങ് പ്രൊഫൈലിൽ ഇതിന് പ്രത്യേക അടയാളം നൽകണം. ഇന്ത്യയിൽ ഓൺലൈൻ ഗെയിം കളിക്കുന്നവരിൽ 40–45% സ്ത്രീകളാണ്. അവർക്ക് സുരക്ഷിതമായി ഇടപെടാവുന്ന മേഖലയായി ഇതിനെ മാറ്റണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


ഗെയിമിങ് കമ്പനികൾ പറയേണ്ട കാര്യങ്ങൾ
ഗെയിമിന്റെ ചട്ടങ്ങളിലും നയങ്ങളിലും കമ്പനി ഉപയോക്താവിനെ നിർബന്ധമായും അറിയിച്ചിരിക്കേണ്ട കാര്യങ്ങൾ
∙ ഉപയോക്താവ് ഗെയിമിൽ നിക്ഷേപിച്ച തുകയുടെ പിൻവലിക്കൽ, റീഫണ്ട് രീതികൾ.
∙ മത്സരത്തിൽ സമ്മാനത്തുക നൽകുന്നതിന്റെ മാനദണ്ഡവും അത് നൽകുന്ന രീതിയും.
∙ ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ട ആസക്തിയും ധനനഷ്ടവും സംബന്ധിച്ച മുന്നറിയിപ്പ്.
∙ റജിസ്ട്രേഷനുള്ള കെവൈസി നടപടിക്രമങ്ങൾ, കമ്പനി ഭാഗമായ എസ്ആർഒയുടെ വിവരങ്ങൾ
∙ ഉപയോക്താവിന്റെ പണം സുരക്ഷിതമാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ
മറ്റ് വ്യവസ്ഥകൾ
∙ ഗെയിമുകളിൽ സ്വയം നിയന്ത്രണ സമിതി (എസ്ആർഒ) നൽകുന്ന റജിസ്ട്രേഷൻ അടയാളം നിർബന്ധം. കമ്പനിയെ ബന്ധപ്പെടാനായി ഇന്ത്യൻ വിലാസം വെബ്സൈറ്റിൽ നൽകണം.∙ കമ്പനികൾക്ക് ഇന്ത്യക്കാരനായ പരാതി പരിഹാര ഓഫിസർ, ചീഫ് കംപ്ലയൻസ് ഓഫിസർ, നിയമപാലന ഏജൻസികളുമായുള്ള ഏകോപനത്തിനായി നോഡൽ ഓഫിസർ എന്നിവർ ഉണ്ടായിരിക്കണം.
∙ ഗെയിമിങ് കമ്പനി പരസ്യം നൽകിയാൽ അതിന് എസ്ആർഒ റജിസ്ട്രേഷനുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കുണ്ട്.

X
Top