
കൊച്ചി: 21 യൂറോപ്പില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന എട്ടാമത് യൂറോപ്യന്‍ ഉന്നത വിദ്യാഭ്യാസ വെര്‍ച്വല്‍ പ്രദര്‍ശനം ഇഎച്ഇവിഎഫ് 2023 നവംബര്‍ 23, 24 തീയതികളില്‍ 3ഡി വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമായ https://study-europe.net/registerല്‍ നടക്കും.
ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, എസ്റ്റോണിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലിത്വാനിയ, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍ എന്നിവ ഉള്‍പ്പെടെയുള്ള 21 യൂറോപ്യന്‍ യൂണിയന്‍ (ഇയൂ) അംഗരാജ്യങ്ങളില്‍ നിന്നുള്ള 73 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
എഞ്ചിനീയറിംഗ്, നിയമം, മെഡിസിന്‍, ഗണിതം, കമ്പ്യൂട്ടര്‍ ആന്‍ഡ് ഡാറ്റാ സയന്‍സ്, ബിസിനസ്, ഫിനാന്‍സ്, ഇക്കണോമിക്‌സ്, ആര്‍ക്കിടെക്ചര്‍, സൈക്കോളജി, തത്വശാസ്ത്രം, ഹ്യൂമനിറ്റീസ്, ഫാഷന്‍, ആര്‍ട്ട്, ഡിസൈന്‍, കളിനറി സ്റ്റഡീസ്, ഫിലിം സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലുള്ള വിവിധ കോഴ്‌സുകളാണ് ഈ സര്‍വകലാശാലകള്‍ നടത്തുന്നത്.
2024ലെ 500 ടൈംസ് ഹയര്‍ എജ്യുക്കേഷന്‍ റാങ്കിംഗില്‍ ഉള്‍പ്പെട്ടിരിക്കുന്നവയാണ് ഈ 14 യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ലണ്ട് യൂണിവേഴ്‌സിറ്റി, ലിങ്കോപിംഗ് യൂണിവേഴ്‌സിറ്റി (സ്വീഡന്‍), ആര്‍ഹസ് യൂണിവേഴ്‌സിറ്റി (ഡെന്മാര്‍ക്ക്), ഐന്‍ഡ്‌ഹോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഹാന്‍സെ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് (നെതര്‍ലാന്‍ഡ്‌സ്), യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിന്‍, ഗ്രിഫിത്ത് കോളേജ് (അയര്‍ലന്‍ഡ്), പൊളിടെക്‌നിക്കോ ഡി മിലാനോ, യൂണിവേഴ്‌സിറ്റി ഓഫ് ട്രെന്റോ (ഇറ്റലി), ഫ്രെഡറിക് യൂണിവേഴ്‌സിറ്റി (സൈപ്രസ്), യൂണിവേഴ്‌സിറ്റി ഓഫ് ലൈബ്രറി സ്റ്റഡീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് (ബള്‍ഗേറിയ), യൂണിവേഴ്‌സിറ്റി ഓഫ് ടാര്‍ട്ടു (എസ്‌തോണിയ), നവാര യൂണിവേഴ്‌സിറ്റി (സ്‌പെയിന്‍), കണ്‍സ്ട്രക്ടര്‍ യൂണിവേഴ്‌സിറ്റി (ജര്‍മ്മനി) എന്നിവ ഉള്‍പ്പെടുന്നു.
ഉന്നത വിദ്യാഭ്യാസത്തിനും വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് പ്രദേശങ്ങളുടെയും ഭാവിയില്‍ നിര്‍ണായക പങ്കുണ്ട്. ഇ എച് ഇ വി എഫ് 2023-നെക്കുറിച്ച് പ്രസംഗിക്കവേ, ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിസഭയുടെ അംബാസഡര്‍ എച്ച്ഇ ഹെര്‍വെ ഡെല്‍ഫിന്‍ പറഞ്ഞു, ‘2022-23-ല്‍ ഇന്ത്യയില്‍ നിന്നുള്ള 80,000 വിദ്യാര്‍ത്ഥികള്‍ യൂറോപ്യന്‍ യൂണിയനെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തു, ഇത് ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഇടയില്‍ വളര്‍ന്നുവരുന്ന ജനങ്ങളുടെ ബന്ധത്തിന്റെ ശക്തമായ തെളിവാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ‘
സൈപ്രസ് എഡ്യുക്കേഷന്‍, യൂത്ത്, സ്‌പോര്‍ട്‌സ് മിനിസ്ട്രി, സൈപ്രസ് ഹൈക്കമ്മിഷന്‍, ചെക്ക് റിപ്പബ്ലിക് എംബസി, ഡി എ എ ഡി , സ്റ്റഡി ഇന്‍ ഗ്രീസ്, യൂണി-ഇറ്റാലിയ ഇന്ത്യാ സെന്റര്‍, ഇഐടി ഇന്നോഎനര്‍ജി എന്നിവ ഈ ഫെയറില്‍ പങ്കെടുക്കുന്നു. യൂറോപ്പില്‍ ഉപരിപഠനം പൂര്‍ത്തിയാക്കാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിവിധ സ്‌കോളര്‍ഷിപ്പുകളും ധനസഹായ അവസരങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ അവര്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും.
യൂറോപ്യന്‍ സര്‍വകലാശാലകളുമായി നേരിട്ട് സംവദിക്കാനും മികച്ചതും താങ്ങാനാവുന്നതുമായ ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനും ഇഎച്ഇവിഎഫ് അവസരമൊരുക്കും. രണ്ടു ദിവസത്തെ ഫെയറില്‍ വെബിനാറുകളും ലൈവ് ചാറ്റുകളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കും. ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും മൂന്നാമത്തെ വലിയ ജനസംഖ്യയുമുള്ള 27 രാജ്യങ്ങളാണ് ഇ യൂ ഉള്‍ക്കൊള്ളുന്നത്.